കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിയില്‍ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്തിട്ടുണ്ട്. മൂന്നു കുട്ടികളുടെ മാതാവാണ് രജനി.
മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നാണ് അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന ഗുരുതര രോഗം ബാധിച്ച രജനിയെ നവംബര്‍ നാലിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
രോഗം കൃത്യമായി നിര്‍ണയിക്കാതെയാണ് ചികിത്സ നല്‍കിയതെന്നും അതാണ് മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ പറയുന്നു. യഥാര്‍ഥ അസുഖത്തിനു പകരം മനോരോഗത്തിനുള്ള ചികിത്സയാണ് രജനിക്ക് നല്‍കിയതെന്ന് ഭര്‍ത്താവ് ഗിരീഷ് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ശരിയായ രോഗം കണ്ടെത്തിയപ്പോഴേക്കും ന്യൂമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.