ലക്നൗ: യു പിയിലെ കര്‍ഹാലില്‍ ദളിത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. സമാജ് വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പ്രശാന്ത് യാദവ്, ഡോ. മോഹന്‍ കതേരിയ എന്നിവരാണ് പിടിയിലായത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് സൂപ്രണ്ട് വിനോദ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കഞ്ചരായിലെ ഒരു വയലിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ 23കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടത്. കര്‍ഹാല്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതിനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് കുടുംബവും ബി ജെ പിയും ആരോപിച്ചു.
മകളെ തട്ടിക്കൊണ്ടുപോയ പ്രശാന്ത് യാദവ്, ഡോ. മോഹന്‍ കതേരിയയുടെ സഹായത്തോടെ വിഷം കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് പരാതിയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.