മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ എൻഡിഎ ഉൾപ്പെടുന്ന മഹായുതി അധികാരത്തുടർച്ചയിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ പ്രകാരം 217 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്.
ഇന്ത്യ മുന്നണി ഉൾപ്പെടുന്ന മഹാവികാസ് അഘാഡി 60 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. മഹായുതിയിൽ 125 സീറ്റുകളില്‍ ബിജെപിയ്ക്കാണ് ലീഡ്. ശിവസേന ഏക്നാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എന്‍സിപി അജിത് പവാര്‍ വിഭാഗം 35 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. മഹാവികാസ് അഘാഡിയിൽ കോണ്‍ഗ്രസ് 22 സീറ്റുകളിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 20 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ 12 സീറ്റുകളിലും ആണ് ലീഡ് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.