തിരുവനന്തപുരം: 'വാഴ'യിലെയും 'ഗുരുവായൂർ അമ്പലനടയി'ലെയും ഗാനങ്ങളെയും ഗാനരചയിതാക്കളെയും വിമർശിച്ച് സിനിമാഗാന നിരൂപകൻ ടിപി ശാസ്തമംഗലം. പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിനിടയിലായിരുന്നു വിമർശനം.
'വാഴ'യിലെ 'ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ'...എന്ന ഗാനത്തിനെ കുറിച്ചായിരുന്നു ആദ്യ പരാമർശം. ഇതിന് ഭാസ്കരൻ മാസ്റ്ററെ പോലൊരു കവിയുടെ ആവശ്യമില്ലെന്നും ആർക്കും ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാമെന്നും വായിൽക്കൊള്ളാത്ത എന്തൊക്കെയൊ വിളിച്ചു പറയുകയാണെന്നും ടിപി വിമർശിച്ചു.
ചിത്രത്തിലെ തന്നെ 'പണ്ടെങ്ങാണ്ടോ ആരോ വാഴ വച്ചെ' എന്ന ഗാനത്തെയും ടിപി രൂക്ഷമായി വിമർശിച്ചു. വികലമായ വരികളാണെന്ന് പറഞ്ഞ ടിപി ഈ ഗാനമെഴുതുന്നവർ ഭാസ്കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് നൂറുതവണ തൊഴണമെന്നും പറഞ്ഞു.
ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ 'കൃഷ്ണ കൃഷ്ണ' എന്നു തുടങ്ങുന്ന ഗാനത്തിനെയും ടിപി വിമർശിച്ചിട്ടുണ്ട്. 'പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്ക്ക് നീ ഇറങ്ങി വന്നാൽ' എന്ന വരി പരാമർശിച്ച് ഗുരുവായൂരപ്പനെന്താ റൗഡിയാണോയെന്ന് ടിപി ചോദിച്ചു. വീഡിയോയിൽ ഗാനരചയിതാവിനെ റാസ്കൽ എന്നും പരാമർശിക്കുന്നുണ്ട്.
ടിപിയുടെ പരാമർശത്തെ പിന്തുണച്ചും വിമർശിച്ചു നിരവധി കമന്റുകൾ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.