മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യയിൽ നിന്ന്; നവ്യ നായർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നടിയാണ് നവ്യാ നായർ. 'വിജയൻ അങ്കിൽ' എന്നാണ് നവ്യ മുഖ്യമന്ത്രിയെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെ കമല ആന്റിയെന്നും. ഇടയ്‌ക്ക് മുഖ്യമന്ത്രിയുടെ വീട് സന്ദർശിക്കാനും നവ്യക്ക് അവസരം ലഭിക്കാറുണ്ട്.

ഇപ്പോഴിതാ അടുത്തിടെ നടി പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചെമ്മീൻ ബിരിയാണി വയ്ക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. കമല വിജയനിൽ നിന്നാണ് മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിച്ചതെന്നും നവ്യ വീഡിയോയിൽ പറയുന്നുണ്ട്. 

ചെമ്മീൻ ഫ്രെെയുടെ റെസിപ്പി കമല വിജയൻ പറഞ്ഞുതന്നുവെന്നും അത് താൻ പരീക്ഷിച്ച് വിജയം കണ്ടുവെന്നും നടി വ്യക്തമാക്കി. അത് ഉപയോഗിച്ചാണ് ഈ ചെമ്മീൻ ബിരിയാണി പരീക്ഷിച്ചതെന്നും താരം പറഞ്ഞു.

ഇൻസ്റ്റഗ്രാം പേജിലാണ് താരം വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ പിണറായി വിജയനും കമലയ്ക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും ഉണ്ട്. ബിരിയാണി ഉണ്ടാക്കുന്നതിന്റെ വിശദമായ വീഡിയോ നവ്യയുടെ യുട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. നവ്യ ഉണ്ടാക്കിയ ബിരിയാണി കഴിച്ച ശേഷം നന്നായിട്ടുണ്ടെന്ന് മറ്റുള്ളവർ പറയുന്നതും കേൾക്കാം. വീഡിയോയ്ക്ക് നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്.

'ചേച്ചി ഈ ബിരിയാണി എന്തായാലും ഞാൻ ട്രൈ ചെയ്യും', നവ്യ ചേച്ചി, അടിപൊളി', 'നൃത്തത്തിലും അഭിനയത്തിലും മാത്രമല്ല പാചകത്തിലും കഴിവ് തെളിയിക്കുകയാണ് നവ്യ' തുടങ്ങിയ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !