കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച കോടതി നാലാം പ്രതിയെ വെറുതെ വിട്ടു. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
നാലാം പ്രതിയായ ഷംസുദ്ദീനെയാണ് വെറുതെ വിട്ടത്.2015 ജൂൺ 15ന് കൊല്ലം കളക്ടറേറ്റ് വളപ്പിൽ തൊഴിൽ വകുപ്പിൻ്റെ ഉപയോഗശൂന്യമായി കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിൽവെച്ച ബോംബ് ആണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. സഫോടനത്തിന് ഒരാഴ്ച മുൻപ രണ്ടാം പ്രതിയായ കരീംരാജ കളക്ടറേറ്റ് പരിസരത്തെത്തി ചിത്രങ്ങളും വീഡിയോകളും പകർത്തിയിരുന്നു. പിന്നീട് മധുരയിലെത്തി മറ്റു പ്രതികൾക്കൊപ്പം ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നു.
15ന് രാവിലെ തെങ്കാശിയിൽനിന്ന് കെഎസആർടിസി ബസിൽ കൊല്ലത്ത് എത്തിയ കരീംരാജ ഒറ്റയ്ക്ക് ജീപ്പിൽ ബോംബ് വെച്ചുവെന്നാണ് കേസ്. ആന്ധ്രയിലെ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻഐഎ ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കേരള പോലീസിന് കൈമാറുകയായിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. യുഎപിഎ, ക്രിമിനൽ ഗുഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു നിയമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
പദ്‌മനാഭസ്വാമി ക്ഷേത്ര ഭരണസമിതി കുടിശ്ശിക നൽകണമെന്ന് കേന്ദ്രം; ഇളവുകൾ ഉണ്ടെന്നുകാട്ടി ഭരണസമിതി നൽകിയ വിശദീകരണം തള്ളി നേരത്തെ ഒക്ടോബർ 29ന് വിധി പ്രസ്താവിക്കാനായിരുന്നു കോടതിയുടെ തീരുമാനം. തെളിവുകളിലടക്കം വ്യക്തത വേണമെന്ന കോടതിയുടെ ആവശ്യത്തെ തുടർന്ന് രണ്ടു ദിവസം കൂടി വാദം തുടർന്നു.
161 രേഖകളും 26 തൊണ്ടിമുതലുകളും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. ബോംബ് വെച്ച ശേഷം കരീംരാജ തിരികെ ബസ് സ്റ്റാൻഡിലേക്ക് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവർ, സ്ഫോടനത്തിൽ പരിക്കേറ്റവർ, സംഭവസമയം കളക്ടറ്റ് വളപ്പിൽ ഉണ്ടായിരുന്നവർ തുടങ്ങിയവരാണ് സാക്ഷികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.