പാറശാല: ഷാരോൺ കൊലപാതക കേസിൽ മെഡിക്കൽ സംഘത്തിന്റെ നിർണായക വെളിപ്പെടുത്തൽ. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയതെന്നു ഡോക്ടർമാർ കോടതിയിൽ മൊഴി നൽകി.
2022 ഒക്ടോബർ 14 ന് രാവിലെയാണ് ജ്യൂസിൽ കലർത്തി ഗ്രീഷ്മ വിഷം ഷാരോണിന് നൽകിയത്. ഏത് കളനാശിനിയാണ് കഷായത്തിൽ ചേർത്തതെന്നത് സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു.
നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നൽകിയത്.
പാര ക്വിറ്റ് വിഷം ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഗ്രീഷമ ഇൻറർനെറ്റിൽ അന്വേഷണം നടത്തുകയും 15 മില്ലി വിഷം ശരീരത്തിലെത്തിയാൽ മരണം ഉറപ്പാണെന്നു ഗ്രീഷ്മ മനസിലാക്കിയതായുള്ള തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും അമ്മാവൻ നിർമൽകുമാർ മൂന്നും പ്രതികളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.