പുനലൂർ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഈ വർഷത്തെ പുനലൂർ കൺവെൻഷൻ 2024 നവംബർ 13(ഇന്ന്) മുതൽ 17 വരെ പുനലൂർ ഈസ്റ്റ്, വെസ്റ്റ് സെന്ററുകളിലെ വിവിധ ഇടവകകളിലായി നടക്കും.
കൺവൻഷന്റെ ഉദ്ഘാടനം ആദ്യ ദിനമായ ഇന്ന് വൈകിട്ട് 6:30 ന് വിളക്കുവെട്ടം മാർത്തോമ്മാ പള്ളിയിൽ വച്ച് റവ സാം റ്റി കോശി നിർവഹിക്കും.തുടർന്ന് "അനുരഞ്ജനം ഒരു ദൈവിക പദ്ധതി"എന്ന വിഷയം ആസ്പദമാക്കിയുള്ള തിരു വചന ശുശ്രൂഷയ്ക്ക് സാം റ്റി കോശി അച്ചൻ നേതൃത്വം നല്കും.നവംബർ 17 ഞായറാഴ്ച രാവിലെ 7:30 ന് റവ ജോളി തോമസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടും സമാപനസമ്മേളനത്തോടും കൂടെ കൺവൻഷൻ സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.