ഇടുക്കി: ഇടുക്കി വൈദ്യുത പദ്ധതിയിൽ നിന്നുള്ള വെള്ളം ആർക്കും പ്രയോജനമില്ലാത്ത വിധം വേമ്പനാട്ട് കായലിലേക്ക് ഒഴുക്കുന്നതിനു പകരം മീനച്ചിൽ റിവർ വാലി പദ്ധതി സാക്ഷാത്കരിക്കുന്നതിനാവശ്യമായ തുടർനടപടികൾ അവസാന ഘട്ടത്തിലെത്തിക്കുന്നതിന് നിരന്തര ഇടപെടൽ നടത്തിയ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യനെ പാലായിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം അഭിനന്ദിച്ചു.
യോഗത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ: ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ ഷാജു 'വി' തുരുത്തൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമ്മല ജിമ്മി,
രാജേഷ് വാളിപ്ലാക്കൽ, ടോബിൻ.കെ.അലക്സ്, ജയ്സൺ മാന്തോട്ടം ,ബൈജു കൊല്ലം പറമ്പിൽ, ബിജു പാലൂട വൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.