ഷാർജ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്ന് ഡിസി ബുക്സ് ഉടമ രവി ഡി.സി. സമൂഹമാധ്യമങ്ങളിൽ പറഞ്ഞതിന് അപ്പുറമൊന്നും പ്രതികരിക്കാനില്ല. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നു. ഡിസി ബുക്സ് ഫെസിലിറ്റേറ്റർ മാത്രമാണെന്നും രവി ഡി.സി ഷാർജ പുസ്തകോത്സവത്തിനിടെ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് ദിവസം പുറത്തിറങ്ങാനിരുന്ന ആത്മകഥ വിവാദമായതിനു പിന്നാലെ പുസ്തകം ഉടൻ പുറത്തിറക്കില്ലെന്ന് പ്രസാധകരായ ഡിസി ബുക്സ് അറിയിച്ചിരുന്നു. കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടിവച്ചിരിക്കുന്നതായും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ആയിരുന്നു ഡിസി ബുക്സിന്റെ അറിയിപ്പ്.
ഇ.പി.ജയരാജൻ എഴുതുന്ന ‘കട്ടൻചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകം ഉടൻ പുറത്തിറക്കുമെന്നായിരുന്നു പുസ്തകത്തിന്റെ കവർപേജ് പുറത്തിറക്കി ഡിസി ബുക്സ് അറിയിച്ചിരുന്നത്. ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ.പി. ജയരാജൻ നിൽക്കുന്ന ചിത്രമായിരുന്നു കവർപേജിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ആത്മകഥയ്ക്ക് കവർപേജോ തലക്കെട്ടോ പോലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.