കടലില്‍ ഉയർന്നുനില്‍ക്കുന്ന രണ്ട് വലിയ തൂണുകള്‍. അതിനുമുകളില്‍ ഒരു പ്ലാറ്റ്ഫോം. 0.004 ചതുരശ്ര കിലോമീറ്റർമാത്രം വലുപ്പം.
ഇംഗ്ലണ്ടില്‍നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന 'പ്രിൻസിപ്പാലിറ്റി ഓഫ് സീലാൻഡ്' എന്ന രാജ്യമാണിത്. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം രാജ്യമെന്ന് അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സർക്കാരും പതാകയും ദേശീയഗാനവും നാണയവും സ്റ്റാമ്പുമൊക്കെ സീലാൻഡിനും സ്വന്തമായുണ്ട്.രണ്ടാംലോകയുദ്ധകാലത്ത് ബ്രിട്ടീഷുകാരാണ് സീലാൻഡ് നിർമിച്ചത്. 1943-ലാണ് മോണ്‍ഷെല്‍ കോട്ടകളുടെ ഭാഗമായ എച്ച്.എം.ഫോർട്ട് റഫ്സ് യുകെ നിർമിച്ചത്. റഫ്സ് ടവർ എന്നും എച്ച്.എം.ഫോർട്ട് റഫ്സ് അറിയപ്പെടുന്നു.
പ്രധാനപ്പെട്ട തുറമുഖപാതകളെ ജർമൻ യുദ്ധവിമാനങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് രക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ നിർമാണോദ്ദേശം. രണ്ടാം ലോക മഹായുദ്ധത്തിലുടനീളം 150-300 റോയല്‍ നേവി ഉദ്യോഗസ്ഥർ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു. 1956-ലാണ് അവസാനത്തെ മുഴുവൻ സമയ ഉദ്യോഗസ്ഥർ പോയത്. 1950-കളില്‍ മൗണ്‍സെല്‍ കോട്ടകള്‍ ഡീ കമ്മീഷൻ ചെയ്തു.
1965 ഫെബ്രുവരിയിലും ഓഗസ്റ്റിലും ജാക്ക് മൂറും അദ്ദേഹത്തിൻ്റെ മകള്‍ ജെയ്നും ചേർന്ന് റഫ്സ് ടവർ കൈവശപ്പെടുത്തി. റേഡിയോ എസ്കെസ് എന്നപേരില്‍ പൈറേറ്റ് റേഡിയോ സ്റ്റേഷനായാണ് പിന്നീടിത് പ്രവർത്തിച്ചത്.
പിന്നീട് പ്ലാറ്റ്ഫോം വാങ്ങിയ ബ്രിട്ടീഷ് ആർമി മേജറായ റോയ് ബേറ്റ്സ് തന്നെ സീലാൻഡിന്റെ രാജാവായി പ്രഖ്യാപിച്ചു. 1968-ല്‍ ബ്രിട്ടീഷ് സർക്കാർ റേഡിയോ സ്റ്റേഷൻ പൊളിച്ച് മാറ്റാൻ ഒരു ശ്രമം നടത്തിയിരുന്നു. സ്റ്റേഷൻ പൊളിക്കാനെത്തിയ തൊഴിലാളികള്‍ക്കുനേരെ ബേറ്റ്സും മകൻ മൈക്കിളും വെടിയുതിർത്തു.
ബ്രിട്ടീഷ് അതിർത്തിക്ക് പുറത്ത് നടന്ന സംഭവമായതിനാല്‍ കോടതി സീലാൻഡിനെതിരെ കേസ് എടുത്തിരുന്നില്ല, ഇത് സീലാൻഡിൻ്റെ പരമാധികാര രാജ്യപദവിയെ അനുകൂലിക്കുന്നതാണെന്ന രീതിയിലുള്ള അഭിപ്രായങ്ങളും ഇതോടെ ഉയർന്നു.
എന്നാല്‍ ഇതിനെതിരെ നിയമവിദഗ്ധർ പലപ്പോഴായി എതിർത്തിരുന്നു. പിന്നീടും ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം സീലാൻഡ് നേരിട്ടു.
1975-ല്‍ ബേറ്റ്സ് സീലാൻഡിന് ഭരണഘടന അവതരിപ്പിച്ചു. പിന്നാലെ ദേശീയ പതാക, ദേശീയ ഗാനം, പാസ്പോർട്ട്, ഇമിഗ്രേഷൻ സ്റ്റാമ്ബ് എന്നിവയും സീലാൻഡിന് സ്വന്തമായി.
മുൻപ് ഫാന്റസി പാസ്പോർട്ടുകള്‍ വിതരണം ചെയ്തിരുന്നു സീലാൻഡ്. കൗണ്‍സില്‍ ഓഫ് ദ യൂറോപ്യൻ യൂണിയൻ എന്നപേരില്‍ വിതരണം ചെയ്തിരുന്ന പാസ്പോർട്ടുകൊണ്ട് അന്താരാഷ്ട്ര യാത്രകളൊന്നും നടത്താൻ പറ്റുമായിരുന്നില്ല.
മയക്കുമരുന്ന് കടത്തലിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി വ്യാജ സീലാൻഡ് പാസ്പോർട്ടുകള്‍ വിറ്റ് റഷ്യയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള ഒരു അന്താരാഷ്ട്ര കള്ളപ്പണം വെളുപ്പിക്കല്‍ സംഘം പ്രവർത്തിച്ചിരുന്നു.
1997-ല്‍ ഇത് തിരിച്ചറിഞ്ഞ ബേറ്റ്സ് കുടുംബം 22 വർഷമായി അവർ തന്നെ നല്‍കിയ എല്ലാ സീലാൻഡ് പാസ്പോർട്ടുകളും അസാധുവാക്കി. 2012-ല്‍ റോയ് രാജകുമാരൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ മകൻ മൈക്കിള്‍ സീലാൻഡിന്റെ ഭരണാധികാരിയാവുകയായിരുന്നു.
100 കണക്കിന് പാസ്പോർട്ട് അപേക്ഷകളാണ് പ്രതിദിനം ലഭിച്ചുകൊണ്ടിരുന്നതെന്ന് മൈക്കല്‍ ബേറ്റ്സ് 2016-ല്‍ തുറന്നുപറഞ്ഞിരുന്നു.
സീലാൻഡിലെ പ്ലാറ്റ്ഫോമിന് ഏകദേശം 4,000 ചതുരശ്ര അടിയാണുള്ളത്. ഒരു ഡെക്കില്‍ രണ്ട് വലിയ ടവറുകള്‍ ബന്ധിപ്പിച്ചുകൊണ്ടാണ് സീലാൻഡ് നിർമ്മിച്ചിരിക്കുന്നത്.
താമസ സൗകര്യങ്ങള്‍, പവർ ജനറേറ്റർ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. 2002-ലെ കണക്ക് അനുസരിച്ച് 27 പേർ മാത്രമാണ് സീലാൻഡില്‍ ഉണ്ടായിരുന്നത്.പിന്നീട് പല ആക്രമണങ്ങള്‍ക്കും വിധേയമായെങ്കിലും സീലാൻഡ് ഇതിനെയെല്ലാം അതിജീവിച്ച് ഇന്നും ഒരു 'മൈക്രോനേഷൻ' ആയി തുടരുന്നു. 2008-ല്‍ ഗിന്നസ് ലോക റെക്കോഡ് സീലാൻഡിന് 'രാജ്യപദവി അവകാശപ്പെടുന്ന ഏറ്റവും ചെറിയ പ്രദേശം' എന്ന അംഗീകാരവും നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.