കൊച്ചി: ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് തിരിച്ചു കയറുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 7,285 രൂപയായി. 58280 രൂപയാണ് ഒരു പവൻ വില. ഒക്ടോബർ 31നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. അന്ന് 59,640 രൂപയായിരുന്നു ഒരുപവന്.
ഇന്നലെ ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 7,200 രൂപയും, പവന് 57,600 രൂപയുമായിരുന്നു വില. 2658 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വർണവില. അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.
2016ൽ ട്രംപ് അധികാരം ഏൽക്കുമ്പോൾ 1250 ഡോളർ ആയിരുന്നു അന്താരാഷ്ട്ര സ്വർണ്ണവില. 2019 വരെ 1200-1350 ഡോളറിൽ തന്നെയായിരുന്നു വില നിലവാരം. 2019 ൽ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തതോടെ സ്വർണ്ണവില ഉയരാൻ തുടങ്ങി.
2019 ജൂണിൽ 2.5%ഉണ്ടായിരുന്ന പലിശ നിരക്ക് 2020 മാർച്ച് വരെ ഘട്ടം ഘട്ടമായി 0% ത്തിലെത്തിച്ചു. 2020 ഓഗസ്റ്റിൽ സ്വർണ്ണത്തിൻറെ അന്താരാഷ്ട്ര വിലയും ആഭ്യന്തര വിലയും ഉയരത്തിൽ എത്തിയിരുന്നു. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ 1400 ഡോളറിനു മേൽ വർധനവാണ് സ്വർണത്തിൽ അനുഭവപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.