പാലക്കാട്: സർക്കാറില്ലായ്മയാണ് കേരളം അനുഭവിക്കുന്ന പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുത്ത ആളുകൾ പ്രയാസപ്പെടുമ്പോൾ സർക്കാറിന്‍റെ സാന്നിധ്യമാണ് വേണ്ടത്. സി.പി.എം ജയിച്ചാൽ അഹങ്കാരികളാകുമെന്ന ഭയം കൊണ്ട് നല്ല കമ്യൂണിസ്റ്റുകൾ വോട്ട് മാറ്റി ചെയ്യുമെന്നും സതീശൻ പറഞ്ഞു.
ബി.ജെ.പി ജയിക്കാൻ പാടില്ലെന്ന മതേതര നിലപാട് സ്വീകരിക്കുന്നവർ പാലക്കാട് ഉണ്ട്. ആ വോട്ടും തങ്ങൾക്ക് ലഭിക്കും. പിണറായി വിജയന്‍ ലെഫ്റ്റ് അല്ല. തീവ്ര വലതുപക്ഷ നയമാണ് പിണറായിയുടേത്.
കഠിനാധ്വാനത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും നിലപാടുകളുടെയും വില ജനങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. വയനാട്ടിലും പാലക്കാട്ടും ചേലക്കരയും വിജയിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.