താമസസ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്ത സംഭവം; തൊപ്പിയും സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: താമസസ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്ത സംഭവത്തില്‍ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിന്റെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് തേടി. 

ഡിസംബര്‍ നാലാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാലാരിവട്ടം പോലീസിനോട് കോടതി നിര്‍ദേശിച്ചത്.

രാസലഹരി പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ 'തൊപ്പി'യും സുഹൃത്തുക്കളും ഒളിവില്‍ പോയിരുന്നു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്തുനിന്ന് രാസലഹരിയായ എം.ഡി.എം.എ പിടികൂടിയത്. ഇതിനുപിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

നിഹാദിനെയും ഇയാളുടെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഇതോടെ നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോവുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !