അർബുദരോഗിയായ അമ്മക്ക് ചികിത്സ വൈകിപ്പിച്ചു; സർക്കാർ ആശുപത്രിയിൽ ഡോക്ടറെ കുത്തിപ്പരിക്കേൽപിച്ച് 26 കാരൻ

ചെന്നൈ: അർബുദരോഗിയായ അമ്മക്ക് ചികിത്സ വൈകിച്ചുവെന്നാരോപിച്ച് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ കുത്തിപ്പരിക്കേൽപിച്ച് 26 കാരൻ. ഡ്യൂട്ടിക്കിടെയാണ് ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. ബാലാജിക്ക് കുത്തേറ്റത്.

നെഞ്ചിന്റെ ഭാഗത്ത് കുത്തേറ്റ ഡോക്ട​റെ ഉടൻ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിലാണെങ്കിലും ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദ്രോഗി കൂടിയാണ് ഡോക്ടർ. 

സംഭവവുമായി ബന്ധപ്പെട്ട് വി​ഘ്നേഷ് എന്ന യുവാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.


തന്റെ കൈവശമുണ്ടായിരുന്ന ചെറിയ കത്തിയുപയോഗിച്ചാണ് വി​ഘ്നേഷ് ഡോക്ടറെ കുത്തിയതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !