യു.ആര്‍.പ്രദീപിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബര്‍ 4ന്; രാഹുൽ നിയമസഭയിലെത്തുന്നത് ആദ്യം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയിൽനിന്നു വിജയിച്ച യു.ആര്‍.പ്രദീപ്, പാലക്കാട്ടുനിന്നു വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 4ന് നടക്കും.

ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ചാകും സത്യപ്രതിജ്ഞ.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ നിയമസഭയിലേക്ക് ആദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ടത്.

2016–21 കാലയളവിൽ‌ എംഎൽഎ ആയിരുന്ന യു.ആർ.പ്രദീപ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനു ചേലക്കരയിൽനിന്നും മത്സരിക്കാനായി മാറി നിന്നു.
രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് പ്രദീപ് നിയമസഭയിലെത്തുന്നത്. ഷാഫി പറമ്പിലിന്റെ ഒഴിവിലേക്കാണ് രാഹുലിന്റെ വരവ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !