കുളത്തൂപ്പുഴ: വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയങ്ങളിൽ മൂന്നര വയസുകാരിയെ പിതാവിന്റെ സഹോദരൻ ആറുമാസത്തിനിടെ പീഡിപ്പിച്ചത് പല തവണ. കൊല്ലത്താണ് ഈ കണ്ണില്ലാത്ത ക്രൂരത നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിന് പിന്നാലെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയങ്ങളിലായിരുന്നു മൂന്നര വയസുകാരിയെ അച്ഛൻ്റെ അനുജൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ആറു മാസം മുമ്പായിരുന്നു ആദ്യ പീഡനം. പിന്നീട് മാതാപിതാക്കൾ ജോലിക്കായും, ആശുപത്രി ആവശ്യങ്ങൾക്കായും ഉൾപ്പെടെ പുറത്തു പോയിരുന്ന സമയങ്ങളിൽ പീഡനം തുടർന്നു. തുടക്കത്തിൽ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നെങ്കിലും ആരും കാര്യമായി എടുത്തില്ല.
അടുത്തിടെ വീണ്ടും ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചു. തുടർന്ന് ആശാവർക്കറെ വീട്ടുകാർ വിവരം അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി നേരിട്ട ക്രൂര പീഡനം പുറത്തറിഞ്ഞത്. പിന്നാലെ കുളത്തൂപ്പുഴ പൊലീസിൽ പരാതി എത്തി. കുഞ്ഞിൻ്റെ പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.