മംഗളൂരു: കൊച്ചിയിൽ ഹിറ്റായ വാട്ടർ മെട്രോയെ മാതൃകയാക്കി വാട്ടർ മെട്രോ ആരംഭിക്കാൻ മംഗളൂരു. കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ പദ്ധതി ആരംഭിക്കാനാണ് കർണാടക മാരിടൈം ബോർഡ് (കെഎംബി) തീരുമാനം. നേത്രാവതി, ഗുരുപുര നദികളിൽ 17 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാണ് മംഗളൂരു വാട്ടർ മെട്രോ (എംഡബ്ല്യുഎംപി) പദ്ധതി.
കർണാടക മാരിടൈം ബോർഡും കർണാടക സർക്കാരുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.കൊച്ചിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജലഗതാഗത ശൃംഖലയായി മാറാനാണ് മംഗളൂരു വാട്ടർ മെട്രോ ഒരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചിക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ ജലഗതാഗത ശൃംഖലയായി മംഗളൂരു വാട്ടർ മെട്രോ മാറും. കൂടുതൽ പ്രദേശങ്ങളെ ബന്ധിപ്പിച്ച് യാത്ര സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമാക്കി നഗരത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താനാണ് വാട്ടർ മെട്രോ ലക്ഷ്യമിടുന്നത്.പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് മംഗളൂരു വാട്ടർ മെട്രോ അവതരിപ്പിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാകും പദ്ധതി വികസിപ്പിക്കുക. മംഗലാപുരം വാട്ടർ മെട്രോ പദ്ധതി നേത്രാവതി, ഗുരുപുര നദികളിലാണ്. റൂട്ടിൽ 17 സ്റ്റേഷനുകൾ ഉണ്ടാകുക.നേത്രാവതി നദിയിലെ ബജലിനെ ഗുരുപുര നദിയിലെ മറവൂർ പാലവുമായി ബന്ധിപ്പിക്കുന്ന 30 കിലോമീറ്റർ ദൂരത്തിലാണ് മംഗളൂരു വാട്ടർ മെട്രോ ഓടുക. ഈ റൂട്ടിൽ 17 വാട്ടർ മെട്രോ സ്റ്റേഷനുകൾ ഉണ്ടാകും.
ബജാൽ, സോമേശ്വര ക്ഷേത്രം, ജെപ്പിനമൊഗരു, ബോളാർ കടൽ മുഖം (ബീച്ച് വ്യൂ), ഉള്ളാള് (കൊടേപുര), ഹോയിജ് ബസാർ ബെംഗ്രെ, ബണ്ടർ (പഴയ തുറമുഖം), ബോലൂർ - ബൊക്കപട്ടണ, തണ്ണീർ ഭവി, സുൽത്താൻ ബത്തേരി, ന്യൂ മംഗളൂരു തുറമുഖം, ബംഗ്ര കുലുരു, കുളൂർ പാലം, ബൈക്കാംപടി വ്യവസായ മേഖല, കുഞ്ഞത്ത് ബെയ്ൽ, മറവൂർ പാലം എന്നിവടങ്ങളിലാകും സ്റ്റേഷൻ ഉണ്ടാകുക. എല്ലാവിധ സൗകര്യങ്ങളും പ്രകൃതിരമണീയമായ കാഴ്ചകളും വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് സ്റ്റേഷനുകൾ ഒരുക്കുക.
നേത്രാവതി, ഗുരുപുര നദികളുടെ ഇരുവശങ്ങളിലെയും ഗതാഗത സംവിധാനങ്ങൾക്ക് കരുത്ത് പകരുന്നതാകും മംഗളൂരു വാട്ടർ മെട്രോ. വാട്ടർ മെട്രോ അവതരിപ്പിക്കുന്നതിനൊപ്പം ഇലക്ട്രിക് - ഡീസൽ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന കാറ്റമരൻ ബോട്ടുകൾ അവതരിപ്പിക്കും. പ്രാദേശിക യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ നേട്ടമാകുന്ന തരത്തിലാകും പദ്ധതിയും സർവീസും ക്രമീകരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.