മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു കേന്ദ്രസഹായം നിഷേധിക്കുന്നതിനെതിരെ 19ന് വയനാട്ടിൽ എൽഡിഎഫ്- യുഡിഎഫ് ഹർത്താൽ

കൽപറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു കേന്ദ്രസഹായം നിഷേധിക്കുന്നതിനെതിരെ 19ന് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. പ്രതിപക്ഷവും ഭരണപക്ഷവും വെവ്വേറെയാണു ഹർത്താലിന് ആഹ്വാനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണു യുഡിഎഫ് പ്രതിഷേധം.


ഫണ്ട് അനുവദിക്കാത്ത കേന്ദ്രനിലപാടിന് എതിരെയാണു എൽഡിഎഫിന്റെ ഹർത്താൽ. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ കടകളും സ്ഥാപനങ്ങളും ഉൾപ്പെടെ അടച്ചിടാനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നൽകിയതെന്നാണു വിവരം. 2024 ഏപ്രിൽ 1 വരെ 394 കോടി രൂപ എസ്ഡിആർഎഫിൽ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു. 2024–25ൽ എസ്ഡിആർഎഫിലേക്ക് 388 കോടി കൈമാറിയതിൽ 291 കോടി കേന്ദ്ര വിഹിതമാണ്. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ കത്തു നൽകി 3 മാസം കഴിഞ്ഞും ഇക്കാര്യത്തിൽ വ്യക്തതയില്ലാത്ത നിലപാടാണു കേന്ദ്രത്തിന്റേത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളും കേന്ദ്രമന്ത്രിയുടെ കത്തിൽ വിശദീകരിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടാതെതന്നെ സ്ഥലം സന്ദർശിച്ച് സ്ഥിതി മനസ്സിലാക്കാൻ കേന്ദ്രസംഘത്തെ നിയോഗിച്ചിരുന്നുവെന്നും അവരുടെ റിപ്പോർട്ടിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്നുമാണ് പറയുന്നത്.


എന്നാൽ, വയനാട് സന്ദർശനം ഓഗസ്റ്റ് എട്ടിനു പൂർത്തിയാക്കിയ സംഘം മാസങ്ങൾക്കു മുൻപേ റിപ്പോർട്ട് കൈമാറിയതാണ്. വയനാട്ടിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മാർഗരേഖ അനുവദിക്കുന്നില്ലെന്നു കത്തിൽ ആവർത്തിച്ചിട്ടുണ്ട്. ദുരന്തനിവാരണം അടിസ്ഥാനപരമായി സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടുകളിൽനിന്നുള്ള സാമ്പത്തിക സഹായം സമാശ്വാസ പ്രവർത്തനങ്ങൾക്കുള്ളതാണെന്നും നഷ്ടപരിഹാരം നൽകാനല്ലെന്നും കേന്ദ്രം പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !