പാലക്കാട്: എസ്ഡിപിഐയുടെ നോട്ടീസ് പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് സിപിഎം നേതാവ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐയുടെ പേരില്‍ പാലക്കാട് ഇന്ന് വിതരണം ചെയ്ത നോട്ടീസ് എന്ന കുറിപ്പോടെയാണ് ബിനീഷ് കോടിയേരി നോട്ടീസ് പങ്കുവച്ചത്.
തൃശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ബിനീഷ് പറയുന്നു. തൃശൂര്‍ എന്താണ് നടന്നതെന്ന് പോസ്റ്റിലൂടെ ചോദിച്ച ബിനീഷ് ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ പ്രകാരം കോണ്‍ഗ്രസിന്റെ വോട്ട് മുഴുവനായി ബിജെപിക്ക് മറിച്ചു കൊടുക്കുന്നുവെന്ന് ആരോപിച്ചു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പാലക്കാട്ടെ മതേതര ജനാധിപത്യ വിശ്വാസികളായ എല്ലാ ജനങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ പി സരിന് വോട്ട് ചെയ്യണമെന്നും ബിനീഷ് പോസ്റ്റിലൂടെ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
എസ്ഡിപിഐയുടെ പേരില്‍ പാലക്കാട് ഇന്ന് വിതരണം ചെയ്ത നോട്ടീസാണിത് തൃശ്ശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്’ എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത് ഇതുതന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത് തൃശ്ശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് തൃശ്ശൂര്‍ എന്താണ് നടന്നത്. ജനാധിപത്യ മതേതര വിശ്വാസികള്‍ ബിജെപി ജയിക്കാതിരിക്കാന്‍ വേണ്ടി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു, ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ പ്രകാരം കോണ്‍ഗ്രസിന്റെ വോട്ട് മുഴുവനായി ബിജെപിക്ക് മറിച്ചു കൊടുക്കുന്നു.
അങ്ങനെ സംഭവിക്കാതിരിക്കാന്‍ പാലക്കാട്ടെ മതേതര ജനാധിപത്യ വിശ്വാസികളായ എല്ലാ ജനങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ പീ സരിന് വോട്ട് ചെയ്യണം. 2026 നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്തണം അതിന് ബിജെപിയുടെ വോട്ട് ആവശ്യമുണ്ട്. കോണ്‍ഗ്രസിനെ അധികാരത്തിനെത്താനുള്ള വോട്ട് ഞങ്ങള്‍ തരാം പകരം പാലക്കാട് ബൈ ഇലക്ഷനില്‍ കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിക്ക് നല്‍കണം ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഡീല്‍. ഇതിനെതിരെയുള്ള പാലക്കാട് ജനതയുടെ പ്രതിഷേധം ആയിരിക്കണം പാലക്കാട്ടെ ജനവിധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.