ന്യൂഡല്‍ഹി: പെര്‍ത്തില്‍ ഓസ്ട്രേലിയക്കെതിരേ നടക്കുന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കണമെന്ന നിലപാടുമായി മുന്‍ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഈമാസം 22-ന് പെര്‍ത്തിലാണ്. വെള്ളിയാഴ്ച രോഹിത്തിന് ആണ്‍കുഞ്ഞ് പിറന്നിരുന്നു. ഭാര്യ റിതികയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത് ഒന്നാം ടെസ്റ്റിനുണ്ടാവില്ലെന്ന് ബി.സി.സി.ഐ.യെ അറിയിച്ചിരുന്നു. രോഹിത്തില്ലാതെയാണ് മറ്റു ടീമംഗങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്.
എന്നാല്‍ രോഹിത്തിന്റെ നേതൃത്വം ടീമിന് ആവശ്യമുണ്ടെന്നാണ് ഗാംഗുലിയുടെ പക്ഷം. ടെസ്റ്റിന് ഇനിയും ദിവസങ്ങളുണ്ടെന്നതിനാല്‍, രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ടീമിനൊപ്പം ചേരുമായിരുന്നെന്ന് ഗാംഗുലി പറഞ്ഞു. 'രോഹിത്ത് ഉടന്‍ പോവുമെന്ന് പ്രതീക്ഷിക്കുന്നു. രോഹിത്തിന്റെ നേതൃത്വം ടീമിന് ആവശ്യമുണ്ട്. ഭാര്യ പ്രസവിച്ചതായി കേട്ടു. എന്നാലും കഴിയുന്നത്ര വേഗത്തില്‍ ഓസ്ട്രേലിയയിലേക്ക് പുറപ്പെടാം. ഞാനായിരുന്നു രോഹിത്തിന്റെ സ്ഥാനത്തെങ്കില്‍, ആദ്യ ടെസ്റ്റ് കളിക്കുമായിരുന്നു. ഇതൊരു വലിയ പരമ്പരയാണ്. മത്സരത്തിന് ഇനിയും ഒരാഴ്ചയുണ്ട് താനും'-ഗാംഗുലി പറഞ്ഞു.
അതേസമയം രോഹിത്ത് ടീമിനൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രഞ്ജിയില്‍ ബംഗാളിനുവേണ്ടി മികച്ച പ്രകടനം നടത്തിയ പേസര്‍ മുഹമ്മദ് ഷമിയും കൂടെപ്പോകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രണ്ടുപേരും പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോ എന്നത് ഉറപ്പില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.