പാലാ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ലാളം ബ്ലോക്ക് തല സൂമ്പ മത്സരം ആരോഗ്യ പ്രവർത്തകർക്കായി ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചടങ്ങിൽ ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു ജോൺ അധ്യക്ഷത വഹിച്ചു. ലാളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ആനന്ദ് മാത്യു സമ്മാനദാനം നിർവഹിച്ചു.
ഉള്ളനാട് ആരോഗ്യ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ശ്രീ മനോജ്, പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ ശ്രീമതി വനജ, പബ്ലിക് റിലേഷൻ ഓഫീസർ ശ്രീമതി ജയലക്ഷ്മി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബിമൽ കുമാർ എന്നിവർ സംസാരിച്ചു.മിസ്റ്റർ ഇന്ത്യ ഗോൾഡ് മെഡലിസ്റ്റ് ശ്രീ ജിബിൻ കെ പുത്തൻ കണ്ടത്തിൽ, ഇൻറർനാഷണൽ ജിം സൂംബ ട്രെയിനർ ശ്രീമതി ശ്രീലേഖ എന്നിവർ വിധി നിർണയിച്ച മത്സരത്തിൽ ജനറൽ ആശുപത്രി പാലാ ഒന്നാം സ്ഥാനവും കുടുംബാരോഗ്യ കേന്ദ്രം മുത്തോലി രണ്ടാം സ്ഥാനവും കുടുംബാരോഗ്യ കേന്ദ്രം കടനാട് മൂന്നാം സ്ഥാനവും നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.