ന്യൂഡൽഹി:ട്രെയിനില്‍ സ്ത്രീകള്‍ക്കായി നിശ്ചയിച്ച കംപാർട്ടുമെൻ്റുകളില്‍ യാത്ര ചെയ്തതിന് ഒക്ടോബറില്‍ കിഴക്കൻ റെയില്‍വേ സോണില്‍ ആർപിഎഫ് അറസ്റ്റ് ചെയ്തത് 1,400 ല്‍ അധികം പുരുഷയാത്രക്കാരെ.
ഒരുദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ലേഡീസ് കംപാർട്ട്‌മെൻ്റുകളിലോ, ലേഡീസ് സ്‌പെഷ്യല്‍ ട്രെയിനുകളിലോ യാത്ര ചെയ്യരുതെന്ന് പുരുഷയാത്രക്കാരോട് അഭ്യർത്ഥിക്കുന്നുവെന്നും റെയില്‍വെ അധികൃതർ വ്യക്തമാക്കി.സ്ത്രീ യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ റെയില്‍വേ അധികൃതരുടെ സഹായം ലഭിക്കുന്നതിന് 139 എന്ന നമ്പറില്‍ വിളിക്കാൻ മടിക്കരുത് എന്നും അധികൃതർ പറയുന്നു.
ഇആർ സോണിലെ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് 1,200 ലധികം കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 1,400 -ലധികം പുരുഷ യാത്രക്കാരെ സ്ത്രീകള്‍ക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള ട്രെയിൻ കമ്പാർട്ടുമെൻ്റുകളില്‍ യാത്ര ചെയ്തതിന് അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ഒരു റെയില്‍വെ ഉദ്യോഗസ്ഥൻ പറയുന്നു. ഇവർക്കെതിരെ പിഴയും തടവും അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞൂ എന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കിഴക്കൻ റെയില്‍വേ സോണിലെ നാല് പ്രധാന ഡിവിഷനുകളിലായി നടത്തിയ സമഗ്രമായ ഓപ്പറേഷൻ്റെ ഭാഗമായിരുന്നു ഈ അറസ്റ്റുകള്‍.
സിയാല്‍ദാ ഡിവിഷനിലായിരുന്നു ഏറ്റവും കൂടുതല്‍ കേസുകള്‍, 574 പുരുഷ യാത്രക്കാരെയാണ് പിടികൂടിയത്. തുടർന്ന് അസൻസോളില്‍ 392, ഹൗറയില്‍ 262, മാള്‍ഡയില്‍ 176 എന്നിങ്ങനെയും പുരുഷയാത്രക്കാരെ അറസ്റ്റ് ചെയ്തു.
സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കുന്നതിനും മറ്റ് അപകങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് ഉറപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് എന്നും റെയില്‍വേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.