ജോലിക്കിടെ,കോച്ചിനും എഞ്ചിനുമിടയില്‍ ഞെരുങ്ങി; റെയില്‍വേ തൊഴിലാളിക്ക് ദാരുണാന്ത്യം,

ന്യൂഡല്‍ഹി: ജംഗ്ഷനില്‍ ഷണ്ടിംഗ്‌ പ്രവർത്തനത്തിനിടെ റെയില്‍വേ പോർട്ടർ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു.

സോൻപൂർ റെയില്‍വേ ഡിവിഷനില്‍ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് മരിച്ചത്.

ലക്‌നൗ-ബറൗണി എക്‌സ്‌പ്രസ് (നമ്പർ 15204) ലക്‌നൗ ജംഗ്ഷനില്‍ നിന്ന് എത്തിയപ്പോള്‍ ബറൗണി ജംഗ്ഷനിലെ 5-ാം നമ്പർ പ്ലാറ്റ്‌ഫോമില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അപകടം. 

കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടയില്‍ ട്രെയിൻ അപ്രതീക്ഷിതമായി പിന്നോട്ടു നീങ്ങുകയും അമർ കുമാർ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു.

നാട്ടുകാർ അലറിവിളിച്ചതോടെ എഞ്ചിൻ പിന്നോട്ട് നീക്കുകയോ അപകടം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെ ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. അമർ കുമാർ റാവു സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു.

രണ്ട് കൊച്ചുകളുടെ ഇടയില്‍ കുടുങ്ങിക്കിടക്കുന്ന അമർ കുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍വേ അധികൃതർ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !