ഭക്ഷണത്തിലൂടെ തന്നെ പല രോഗങ്ങളെയും വരുതിയിലാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇപ്പോഴിതാ വളരെ ആരോഗ്യഗുണങ്ങളുള്ള എന്നാല്‍ പണചിലവ് വളരെ കുറവുള്ള ഒരു ഭക്ഷ്യവസ്തുവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡോക്ടര്‍മാര്‍.
കടലയാണ് ഈ പോഷകമൂല്യമുള്ള ഭക്ഷ്യവസ്തു. ഇതില്പ്രോട്ടീനും ഫൈബറും കൂടുതലുള്ളതിനാല്‍, പ്രോട്ടീനും നാരുകളും ചേര്‍ന്ന് ദഹനത്തെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നതിനാല്‍ കൂടുതല്‍ സമയം വിശപ്പിനെ നീക്കിനിര്‍ത്താന്‍ ഇതു സഹായിക്കുമെന്ന് ഡോ അമീര്‍ ഖാന് പറയുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കടലയ്ക്ക് കഴിയും,' അദ്ദേഹം വീഡിയോയില്‍ വിശദീകരിച്ചു.
കൂടാതെ കടല വെള്ളത്തില്‍ ലയിച്ച് ദഹനനാളത്തില്‍ ഒരു 'ജെല്‍ പോലെയുള്ള' പദാര്‍ത്ഥം ഉണ്ടാക്കുന്നു ഇത് വളരെ നല്ലതാണ്. കുടലിലെ ബാക്ടീരിയകള്‍ക്ക് വളരെ പ്രയോജനകരമായ ഭക്ഷണമായതിനാല്‍ ഇത് കുടല് ക്യാന്‍സറിനുള്ള സാധ്യതയും കുറയ്ക്കും.' മഗ്നീഷ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും മികച്ച ഉറവിടമാണ്, ഇത് 'ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിച്ചേക്കാം' എന്ന് അദ്ദേഹം അവകാശപ്പെട്ടു.
കടല കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ബ്യൂട്ടിറേറ്റ് എന്ന് വിളിക്കപ്പെടുന്ന ഒന്നിന്റെ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, വന്‍ കുടലിലെ വീക്കം കുറയ്ക്കാന്‍ കഴിയുന്ന ഫാറ്റി ആസിഡാണിത് ഇതും നിങ്ങളുടെ കുടല് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും.'
'ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ക്ക് ആവശ്യമായ' ഇരുമ്പിന്റെ മികച്ച ഉറവിടം കൂടിയാണ് കടലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.