ചരിത്ര വിജയം നേടിയാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗവണ്‍മെന്റ് എഫിഷ്യൻസിയുടെ (ഡോജ്/ DOGE) തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയമിച്ചത്. മസ്‌കും വിവേകും ചേർന്ന് തന്റെ സർക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവർത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കി അധികചെലവുകള്‍ നിയന്ത്രിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ മസ്കുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്. ബഹിരാകാശ യാത്രയുടെ മുഖം തന്നെ മാറ്റിയ മസ്കിലൂടെ ലോകത്തെ യാത്രാവേഗം തന്നെ മാറ്റുന്ന പദ്ധതിയാണ് നടപ്പാക്കാനിരിക്കുന്നു എന്നാണ് റിപ്പോർട്ടുകള്‍.
പദ്ധതി യാഥാർത്ഥ്യമാകുമ്പോള്‍ രാജ്യങ്ങള്‍ക്കിടയിലുള്ള യാത്രാസമയത്തിലടക്കം അദ്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടാകുക.
മസ്കിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിലൂടെ ലോകത്തെ ഏറ്റവും ശക്തവും അതിവേഗതയുമുള്ള ഭൂഖണ്ഡാന്തര യാത്ര സാദ്ധ്യമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പദ്ധതി വൈകാതെ യാഥാർത്ഥ്യമാകും. നിലവില്‍ ഇന്ത്യ - അമേരിക്ക യാത്രയ്ക്ക് 22 മണിക്കൂർ മുതല്‍ 38 മണിക്കൂർ വരെ സമയമാണ് എടുക്കുക.
എന്നാല്‍ അരമണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ എത്താവുന്ന രീതിയിലുള്ള പദ്ധതിയാണ് മസ്ക് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നു.
1000 യാത്രക്കാരെ വരെ കൊണ്ടുപോകാൻ സ്റ്റാർഷിപ്പിന് കഴിയും. ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായിട്ടാകും സ്റ്റാർഷിപ്പിന്റെ യാത്ര.
ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താനാകും എന്നതാണ് പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്. ലോസ് എഞ്ചല്‍സില്‍ നിന്ന് ടൊറന്റോയിലേക്ക് 24 മിനിട്ടിലും ലണ്ടനില്‍ നിന്ന് ന്യൂയോർക്കിലേക്ക് 29 മിനിട്ടിലും ഡല്‍ഹിയില്‍ നിന്ന് ഷാങ്ഹായിലേക്ക് 39 മിനിട്ടിലും എത്തിച്ചേരാം.
ഈ ആശയം സോഷ്യല്‍ മീഡിയയില്‍ വൻചർച്ചയ്ക്ക് തുടക്കമിട്ടു, രണ്ടാം ട്രംപ് സർക്കാർ ഈ സംരംഭത്തിന് പച്ചക്കൊടി കാട്ടുമെന്ന് ഒരു ഉപയോക്താവ് എക്സില്‍ കുറിച്ചു. ഇത് ഇപ്പോള്‍ സാദ്ധ്യമാണെന്ന് മസ്ക് പോസ്റ്റിന് പ്രതികരണം അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.