തിരുപ്പതി: തിരുപ്പതിയില്‍ മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ ബന്ധുവായ 22കാരനാണ് ക്രൂരകൃത്യം നടത്തിയത്.
ചോക്കലേറ്റ് നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൃതദേഹം കുഴിച്ചിടുകയും ചെയ്തു.കുട്ടി താമസിക്കുന്ന സ്ഥലത്തുതന്നെയാണ് പ്രതിയും താമസിച്ചിരുന്നത്. കുട്ടിയെ കാണാത്തതിനെത്തുടർന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിനിടെ പ്രതി കുറ്റം സമ്മതിച്ചു. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.