ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ പൂർണമായി ഒഴിവാക്കി ഏരിയാ സമ്മേളനം. ഇദ്ദേഹത്തിൻ്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെ നടക്കുന്ന സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്നാണ് പൂർണമായി ഒഴിവാക്കിയത്.
ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരന് ക്ഷണമില്ല. ഏരിയാ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിലും ജി സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല. സമ്മേളന ദിവസങ്ങളില്‍ ജി സുധാകരൻ വീട്ടില്‍ തന്നെയുണ്ട്. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരൻ. തനിക്ക് പാർട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും ജി സുധാകരൻ പറഞ്ഞു,ജി സുധാകരനെ വീണ്ടം ഒഴിവാക്കി: അമ്പലപ്പുഴ സിപിഎം സമ്മേളനത്തിൻ്റെ പൊതുസമ്മേളനത്തിലും ക്ഷണമില്ല,
0
ശനിയാഴ്ച, നവംബർ 30, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.