കരുത്തിൻ്റെ പ്രതീകം :രാമേശ്വരം ദ്വീപിനും വൻകരയ്‌ക്കുമിടയില്‍ തീവണ്ടി പായാൻ ഇനി ദിവസങ്ങള്‍ മാത്രം; പാമ്പൻ പാലത്തിലെ അതിവേഗ പരീക്ഷണ ഓട്ടം വിജയം,

രാമേശ്വരം: പുതിയ പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം വിജയം. ദക്ഷിണ മേഖലാ റെയില്‍വേ സുരക്ഷാ കമ്മീഷണർ എ.എം. ചൗധരിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ദിവസമായാണ് പരിശോധന നടന്നത്.

മണ്ഡപം- പാമ്പൻ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് ട്രെയിൻ ഓടിച്ചത്. ഈ മാസം അവസാനത്തോടെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിർവഹിക്കുമെന്നാണ് സൂചന.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഓവർഹെഡ് മെയിൻ്റനൻസ് സിസ്റ്റം (ഒഎംഎസ്) എഞ്ചിൻ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം നടന്നത്. മണ്ഡപം-രാമേശ്വരം സെക്ഷനില്‍ മണിക്കൂറില്‍ 121 കിമീ വേഗതയിലും പാലത്തിലൂടെ 80 കിമീ വേഗതയിലും ഒഎംഎസ് എഞ്ചിൻ കുതിച്ച്‌ പാഞ്ഞത്. ഇതിന് പിന്നാലെയാണ് ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം.

ആധുനിക എഞ്ചിനിയറിംഗ് വിസ്മയമായ പാമ്പൻ പാലത്തിന്റെ നിർമ്മാണത്തിന് 535 കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. 2019ല്‍ പ്രധാനമന്ത്രിയാണ് പാലത്തിന് തറക്കല്ലിട്ടത്. പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 2.05 കിലോമീറ്ററാണ് ദൈർഘ്യം. 

ഇന്ത്യൻ റെയില്‍വേയുടെ എൻജിനിയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് നിർമാണത്തിന് ചുക്കാൻ പിടിച്ചത്. 18.3 മീറ്റർ നീളമുള്ള 200 സ്പാനുകളാണ് ഉള്ളത്. കപ്പലുകളും ബോട്ടുകളും പോകുമ്പോള്‍ പാലത്തിന്റെ നടുഭാഗം ഉയരുന്ന തരത്തിലാണ് നിർമ്മാണം.

പുതിയ പാലത്തിന് സമുദ്രനിരപ്പില്‍ നിന്ന് 22 മീറ്റർ എയർ ക്ലിയറൻസ് ഉണ്ട്, പഴയ പാലത്തില്‍ 19 മീറ്ററായിരുന്നു ക്ലിയറൻസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !