തൊടുപുഴ : ഇടുക്കിയിൽ വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിൽ വിനോദ സഞ്ചാരികൾ.
വെള്ളച്ചാട്ടം കണ്ട് പുഴയിൽ നിൽക്കുമ്പോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടർന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികൾ ഇടുക്കി തൊമ്മൻകുത്ത് ആനചാടി കുത്ത് ഒറ്റപ്പെടുകയായിരുന്നു. ഇതോടെ ഭയന്ന സഞ്ചാരികൾ സമീപത്തെ പാറയുടെ മുകളിലേക്ക് കയറി ഇവിടെ ഇരിപ്പുറപ്പിക്കുകയായിരുന്നു.
വൈകുന്നേരം നാല് മണിക്ക് ആണ് സംഭവം. മലവെള്ളപ്പാച്ചിലിനെ തുടർന്ന് പാറക്കെട്ടിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ അഗ്നിശമന സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. കുട്ടികൾ ഉൾപ്പെടുന്ന എറണാകുളം സ്വദേശികളായ 15 സഞ്ചാരികളെയാണ് അഗ്നി രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയത്. പാറക്കെട്ടിൽ കുടുങ്ങിയവരുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തി. എന്നാൽ പുഴയിലെ ഒഴുക്ക് കുറയാത്തതിനാൽ ഇവർ മറുകരയിലെത്താനായില്ല പുഴയിൽകുടുങ്ങിയവർ രക്ഷപെടാൻ കയറി നിന്ന പാറയിലൂടെ തന്നെ ഏതാനും ദൂരത്തിൽ മുകളിലേയ്ക്ക് കയറിയാൽ ആനചാടി കുത്തിന് മുകളിലെ പാലം വഴി പുറത്തേക്ക് പോകാം. എന്നാൽ എറണാകുളം സ്വദേശികളായ സഞ്ചാരികൾക്ക് സ്ഥല പരിചയം ഇല്ലാത്തത് പ്രശ്നമായി. ഇതിനായി സഞ്ചരിക്കേണ്ട വഴി പറഞ്ഞ് നൽകുവാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വെള്ളത്തിൻ്റെ കുത്തൊഴുക്ക് ശബ്ദം മൂലം വിജയിച്ചില്ല. പിന്നീട് കുത്തിന് മുകൾ ഭാഗത്തെ പാലം വഴി നാട്ടുകാർ തുടർന്ന് നാട്ടുകാരുടെ വിവരം അറിയിച്ചതനുസരിച്ച് വൈകിട്ട് ആറ് മണിക്ക് തൊടുപുഴയിൽ നിന്ന് അഗ്നി രക്ഷാസേന വഴുക്കലുളള പാറയിലൂടെ വടം കെട്ടി അഗ്‌നിരക്ഷാസേന സഞ്ചാരികളുടെ അടുക്കലെത്തി. ഈ സമയവും പുഴയിലെ വെള്ളവും കുറഞ്ഞില്ല. പിന്നീട് നാട്ടുകാർ രക്ഷപെടുത്താമെന്ന് പറഞ്ഞ അതേ വഴിക്ക് തന്നെ ആനചാടികുത്തിൻ മുകളിലെ നടപ്പാലം വഴി മറുകരെയെത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.