സോഷ്യൽ മീഡിയ വഴി ആരുമറിയാത്ത ബന്ധം 13 കാരിക്ക് നഗ്ന ഫോട്ടോകൾ അയച്ചുകൊടുത്ത 22 കാരൻ പിടിയിൽ

പത്തനംതിട്ട: പതിമൂന്നുകാരിയെ പരിചയപ്പെട്ടശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്തെന്ന കേസിലെ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി.

കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ മംഗലാപുരത്ത് എംഎസ്‌സി. വിദ്യാർഥിയുമായ സ്റ്റെബിൻ ഷിബു (22) വാണ്‌ പിടിയിലായത്.എട്ടാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ പരിചയപ്പെടുകയും തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാം, വാട്സാപ്പ്, സ്നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടർച്ചയായി സംസാരിച്ചു. പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാക്ക് കൊടുത്താണ് ഫോട്ടോകൾ വാങ്ങിയത്.
കുട്ടി കരയുന്നതുകണ്ട് വീട്ടുകാർ തിരക്കിയപ്പോഴാണ് വിവരങ്ങൾ ബോധ്യപ്പെട്ടത്. യുവാവിന്റെ ശല്യം സഹിക്കവയ്യാതെ വീട്ടുകാർ കോയിപ്രം പോലീസിനെ സമീപിക്കുകയായിരുന്നു. എസ്.എച്ച്.ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാൻഡുചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !