കുറ്റവാളിസംഘങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ഗാര്‍ഡ, ബന്ധം വിപുലീകരിച്ചു. ഇതിനെ തുടർന്ന് വിവിധ കരാറുകളിൽ ദുബായി പോലീസുമായി സഹകരിക്കും. ദുബായില്‍. സംഘടിത കുറ്റകൃത്യം തടയുന്നതിനായി ഇരുസേനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
അതിനിടയിൽ ഐറിഷ് ക്രിമിനല്‍ സംഘത്തലവനായ ജെറി ‘ദി മങ്ക്’ ഹച്ചിനെ ബുധനാഴ്ച സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘടിതകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹച്ചിനെ അദ്ദേഹം താമസിച്ചുവരുന്ന Lanzarote ദ്വീപിലെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ജെറി ഹച്ചിനെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഹച്ചിനൊപ്പം ഇയാളുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ചിലരും അറസ്റ്റിലായിട്ടുണ്ട്.
2016 ഫെബ്രുവരി 5-ന് റീജന്‍സി ഹോട്ടലില്‍ വച്ച് ഡേവിഡ് ബയേണ്‍ എന്ന ചെറുപ്പക്കാരനെ ഒരു സംഘം ആളുകള്‍ വെടിവച്ചുകൊല്ലുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് ഹച്ചാണ് എന്നായിരുന്നു കേസ്. ഹച്ച് സംഘത്തിന്റെ എതിരാളികളായ കിനഹാന്‍ ഗ്യാങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളായിരുന്നു ഡേവിഡ് ബയേണ്‍. കിനഹാന്‍ സംഘത്തിലെ ഡാനിയേല്‍ കിനഹാന്‍ ആയിരുന്നു ലക്ഷ്യമെന്നും, അത് മാറി ബയേണിന് വെടിയേല്‍ക്കുകയായിരുന്നുവെന്നുമാണ് ഗാര്‍ഡയുടെ നിഗമനം.
അയര്‍ലണ്ടിലെ നിരവധി വമ്പന്‍ മോഷണങ്ങളില്‍ പ്രതിയായ ജെറി ഹച്ചിനെ, 2016-ലെ ഡബ്ലിന്‍ റീജന്‍സി ഹോട്ടല്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് കോടതി ഈയിടെ വെറുതെവിട്ടിരുന്നു. സ്പെയിനിലെ താമസസ്ഥലത്തിന് പുറമെ ഡബ്ലിനിലെ Clontarf-ലെ ഹച്ചിന്റെ വീട്ടിലും തിരച്ചില്‍ നടന്നിരുന്നു. ഇതിന് ഗാര്‍ഡ സഹായം നല്കി.
അതേസമയം യുഎഇയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള ധാരണയില്‍ അയര്‍ലണ്ട് ഈയിടെ ഒപ്പുവച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളിലെയും പൊലീസ് സേനകള്‍ക്ക് സംയുക്തമായി കേസുകള്‍ അന്വേഷിക്കാനും, പരസ്പരം സഹായം നല്‍കാനും സാധിക്കും.
ഹച്ച്, കിനഹാന്‍ സംഘടിത കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ടുള്ള ഗാര്‍ഡ അന്വേഷണവും തുടരുകയാണ്. കുപ്രസിദ്ധ ഐറിഷ് ക്രിമിനല്‍ സംഘമായ കിനഹാന്‍ ഗ്യാങ്ങിലെ മുതിര്‍ന്ന അംഗം Sean McGovern, ദുബായില്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ധാരണ ഒപ്പുവച്ചത്. അയര്‍ലണ്ടിലെ Drugs and Organised Crime Bureau, Organised and Serious Crime Unit, National Criminal Investigation Bureau എന്നീ യൂണിറ്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ദുബായ് പൊലീസിനൊപ്പം സഹകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.