തിരുവനന്തപുരം: നിയമസഭയിൽ പി വി അൻവർ എംഎൽഎയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി.
സിപിഐഎം പാർലമെൻ്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണൻ്റെ പുതിയ തീരുമാനം. പാർട്ടി അംഗമല്ലാത്തതിനാൽ മറ്റ് നടപടികളിലേക്ക് പോകാൻ സിപിഐഎമ്മിന് കഴിയില്ല. മഞ്ചേശ്വരം മുഖ്യമന്ത്രിയും സർക്കാരുമായി ഇപ്പോൾ പരസ്യയുദ്ധം പ്രഖ്യാപിച്ച പി വി അൻവർ കഴിഞ്ഞ നിയമസഭാ സമ്മേളനം വരെ ഭരണപക്ഷത്തായിരുന്നു.
അതേസമയം ഇന്നും മാധ്യമങ്ങളേ കാണവേ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതികരണമാണ് പി വി അൻവർ നടത്തിയത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ചിരിയില്ലാത്തതിൻ്റെ ചിരിയെന്നും 'എസ്‌കേപ്പിസം' എന്നും പി.വി അൻവർ വിമർശിച്ചിരുന്നു. പരാതികൾ അവജ്ഞയോടെ തള്ളുന്നുവെന്ന പരാമർശം പുതിയ കാര്യമല്ലെന്നും അൻവർ പറഞ്ഞു.
അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെൻ്റിനെ പോലെ ചിരിക്കുന്നതിൽ സന്തോഷമെന്നും അദ്ദേഹം പരിഹസിച്ചു. പി.ശശിയെ അനുകൂലിക്കുന്ന മുഖ്യമന്ത്രി ഗ്രൗണ്ട് റിയാൽറ്റി മുഖ്യമന്ത്രി അറിയുന്നില്ല, അല്ലെങ്കിൽ അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്ന് അൻവർ പറഞ്ഞു. ശരിയുള്ളവർ ശശിയെ സമീപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര് പൂരവുമായി ബന്ധപ്പെട്ട ആനകളുടെ പ്രശ്നം പരിഹരിച്ചു. മനുഷ്യരുടെ ഒരു പ്രശ്നവും പരിഹരിച്ചില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
അജിത് കുമാറിനെ മാറ്റുന്ന പരിപാടിയില്ലെന്ന് പരിഹസിച്ച അദ്ദേഹം അടുത്ത പൂരത്തിന് മുമ്പെങ്കിലും റിപ്പോർട്ട് വന്നാൽ കാര്യം വ്യക്തമാക്കി. എന്ത് പറഞ്ഞിട്ടാണ് ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുക ? ഗോവിന്ദൻ മാഷ് എവിടെ? പാർട്ടി ലൈൻ പറയുന്നില്ലേ? – അൻവർ ചോദിച്ചു. എഡിജിപിയെ മാറ്റാൻയാചിക്കണമെന്ന് സി പി ഐ. എന്തിനാണ് നിന്ന് കൊടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.