തളിപ്പറമ്പ്∙ കണ്ണൂരിലെ തളിപ്പറമ്പിൽ പോക്സോ കേസിൽ പുറത്താക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി കോഴിക്കോട് തൂങ്ങിമരിച്ച നിലയിൽ.
സിപിഎം മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് തൊണ്ടയാടിനും ചേവായൂരിനും ഇടയിലുള്ള കാവ് ബസ്ടോപ്പിന് പറമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം അനീഷിനും മുയ്യം പടിഞ്ഞാറൻ ബ്രാഞ്ച് സെക്രട്ടറി സി.രമേശനുമെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട ഇരുവരും.
കേസെടുത്തതോടെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതിനുശേഷം അനീഷ് ഒളിവിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് വിദ്യാർത്ഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. അവശനായ വിദ്യാർത്ഥി കൂട്ടുകാരോട് ഇക്കാര്യം പറഞ്ഞു. എന്നാൽ, ഇവരിൽ ചിലരെയും രമേശനെയും പീഡിപ്പിച്ചതായി അറിയിച്ചു. തുടർന്ന് സുഹൃത്തുക്കൾ രമേശനെ പീഡനത്തിനിരയായ വിദ്യാർത്ഥിയെ ഫോണിൽ വിളിച്ച സംഭവം നടന്ന സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു.
രമേശൻ തൻറെ കൂട്ടുകാരൻ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെയും ഫോണിൽ വിളിച്ച് സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. ഇരുവരും കണ്ടെത്തിയപ്പോൾ രമേശനെ കുട്ടികൾ പിടികൂടി രക്ഷിതാക്കളെ അറിയിച്ചു. സ്ഥലത്തുനിന്ന് അനീഷ് ഓടി രക്ഷപ്പെട്ടു. രക്ഷിതാക്കളും നാട്ടുകാരുമാണ് രമേശനെ പോലീസിൽ ഏൽപ്പിച്ചത്. 17 വയസ്സുകാരനെ പീഡിപ്പിച്ചതിന് രമേശനെതിരെയും മറ്റൊരാളെ പീഡിപ്പിച്ചതിനും രമേശനും അനീഷിനുമെതിരെ കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.