തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭാ മാർച്ചിൽ പ്രതിപക്ഷ യുവജന സംഘടനാ നേതാക്കൾ ജയിലില് നിന്നിറങ്ങി.
കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് യൂത്ത് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂത്തത്തിൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി കെ ഫിറോസ് 37 പേർ പുറത്തിറങ്ങിയത്. ഷാഫി പറമ്പിൽ എംപി ഇവരെ ജയിലിന് പുറത്ത് സ്വീകരിച്ചു. ആർഎസ്പി നേതാവ് ഷിബു ബേബി ജോണും ജയിൽ കവാടത്തിൽ സ്വീകരിച്ചു.
പ്രവർത്തകരുമായി ഒരുമിച്ച് ചിലവഴിക്കാൻ സമയം തന്നതിന് പിണറായി വിജയന് നന്ദിയെന്ന് രാഹുൽ മാങ്കൂത്തത്തിൽ പ്രതികരിച്ചു. പ്രതിപക്ഷ യുവജന സംഘടനയിലെ പ്രധാന നേതാക്കളെല്ലാം ജയിലിലായി. പ്രതിപക്ഷ യുവജന സംഘടനയിലെ നേതാക്കൾക്ക് തിരുവനന്തപുരത്ത് പ്രവേശനം നൽകരുത് എന്നായിരുന്നു സർക്കാരിൻ്റെ വാദം. ഏതൊരുവിധത്തിലും അക്രമം നടത്താത്ത സമരത്തിന് നേരെ സർക്കാർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. അതിശക്തമായ സമരങ്ങളുമായി ഇനിയും മുന്നോട്ടുവരുമെന്നും രാഹുൽ മാങ്കൂറ്റത്തിൽ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്താൻ പിണറായി വിജയൻ പോലീസിനെ ഉപയോഗിക്കുന്നുവെന്ന് പി കെ ഫിറോസും വിമർശിച്ചു. സമരങ്ങളെ അടിച്ചമർത്തിയാലും പിന്നോട്ട് പോകുന്ന പ്രശ്‌നമില്ല. പിണറായി വിജയനെ അധികാര കസേരയിൽ നിന്ന് പുറത്താക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകും. കള്ളക്കേസ് ചുമത്തി സമരങ്ങളെ അടിച്ചമർത്തി പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടുകയാണ്. വരും ദിവസങ്ങളിലും സമരം ശക്തമാക്കി യുഡിഎഫ് മുന്നോട്ടുപോകുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെ തിരുവനന്തപുരം സിജെഎം കോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ പൊതുമുതല് നശിപ്പിച്ചുവെന്നാണ് ഇവർക്കെതിരായ പോളിസ് റിപ്പോർട്ട്. പ്രതികൾ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നും പാസ്പോർട്ട് ഉള്ളവർ മൂന്നു ദിവസത്തിനുള്ളിൽ കോടതിയിൽ പാസ്പോർട്ട് ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.