കൊച്ചി: പറവൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി നടത്തിയതിനെ തുടർന്ന് പെരുവഴിയിൽ സന്ധ്യയ്ക്കും മക്കൾക്കും സഹായവുമായി ലുലു ഗ്രൂപ്പ് എംഐ യൂസഫലി.
കടബാധ്യത മുഴുവൻ തീർത്ത് വീട് തിരികെ ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. സ്വകാര്യ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ തിരിച്ചടയ്ക്കാനാവാത്തതിനാൽ ധനകാര്യ സ്ഥാപനം വീട് ജപ്തി നടത്തി വടക്കേക്കര പഞ്ചായത്തിലെ സന്ധ്യയും മക്കളും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു.
എന്നാൽ സന്ധ്യയുടെയും മകളുടെയും മുഴുവൻ ബാധ്യതയും ഏറ്റെടുക്കുമെന്ന് ലുലു ഗ്രൂപ്പ്. പലിശയടക്കം 8 ലക്ഷം രൂപ ബാങ്കിന് കൈമാറും. ഇന്ന് രാത്രി തന്നെ കുടുംബത്തിന് വീടിൻ്റെ താക്കോൽ തിരിച്ചു നൽകുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിൻ്റെ നിർമ്മാണം പൂർണമാക്കാനാണ് ലോൺ എടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.