വള്ളികുന്നം: ആലപ്പുഴയിൽ പുരയിടത്തിലെ വേലി ചാടിക്കടന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ.
സംഭവവുമായി ബന്ധപ്പെട്ട് താമരക്കുളം കണ്ണനാകുഴി രാജേഷ് ഭവനത്തിൽ രാജേഷിനെ (35)വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനാകുഴി എംജിഎം നഗർ കോളനിയിൽ റെജിയുടെ പുരയിടത്തിലേക്കുള്ള വേലി രാജേഷിൻ്റെ സുഹൃത്ത് റെജി ചാടിക്കടന്നു. ഇത് സംബന്ധിച്ച് റെജിയും രാജേഷും തമ്മിൽ തർക്കമുണ്ടാവുകയും തർക്കത്തിനിടയിൽ രാജേഷ് റെജിയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു.
വലതു തോളിൽ ആഴത്തിൽ മുറിവേറ്റ റെജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവമറിഞ്ഞ് പോലീസിനെ കണ്ട് ഓടിയൊളിക്കുവാൻ ശ്രമിച്ച രാജേഷിനെ, സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.
വള്ളികുന്നം പൊലീസ് ഇൻസ്പെക്ടർ ടി ബിനുകുമാർ, പൊലീസ് സബ് ഇൻസ്പെക്ടർ കെ ദിജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഇ എം റോഷിത്, എസ്ഐ എം ഷൈജു, സന്തോഷ്, അൻഷാദ് സിവിൽ പൊലീസ് ഓഫീസർ എ അബ്ദുൾ ജവാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.