മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം പികെ ഫിറോസ്; യുഡിവൈഎഫ് നിയമസഭാമാർച്ച് ഒക്ടോബർ 8 ന്

കൊച്ചി: ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി കെ ഫിറോസ്.

ആർഎസ്എസിൻ്റെ ആക്റ്റീവ് പാർട്ണർ ഐ സിപിഐഎം മാറി. ആർഎസ്എസ്സിനെതിരായ കേസുകൾ സംസ്ഥാന സർക്കാർ ഒതുക്കി തീർക്കുകയാണ്. ആർഎസ്എസ്എസ്സുകാർ പ്രതിയാകുന്ന കേസുകളിൽ പൊലീസിന് നിരന്തരം വീഴ്ചയുണ്ട്. മലപ്പുറം പ്രസ്താവന മുഖ്യമന്ത്രിയുടെ ആർഎസ്എസ് അനുകൂല താൽപ്പര്യം വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറയാത്ത വാക്കുകൾ രാജ്യത്തെ പ്രധാന പത്രം അച്ചടിക്കുമെന്ന് കരുതുന്നില്ലെന്നും ഫിറോസ് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മാപ്പ് ആവശ്യപ്പെട്ട് ഒക്ടോബർ 8ന് യുഡിവൈഎഫ് നിയമസഭ മാർച്ച് നടത്തും.കെ എം ഷാജിയുടെ പരിപാടി വിലക്കിയ സംഭവം കാഫിർ പോസ്റ്റർ പോലെയാണ് നടത്തിയത്. പോസ്റ്ററിൻ്റെ പേരിൽ ചർച്ചയുണ്ടാക്കി. പിന്നീട് പാർട്ടി ഇടപെട്ട് പരിപാടി മാറ്റിവെച്ചെന്ന് പ്രചരിപ്പിച്ചു. നിലവിലെ ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടത്തിയത്. മുസ്ലീം ലീഗിൽ നക്‌സസ് വിവാദമുണ്ടെന്ന വി അൻവർ പിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നിലമ്പൂരിൽ കെ എം ഷാജിയുടെ പരിപാടിയുടെ നേതൃത്വത്തിൽ ഇടപെട്ട് മുടക്കിയെന്ന ആരോപണം ഉയർന്നിരുന്നു.

 പരിപാടി റദ്ദാക്കിയത് ഇടതുപക്ഷവുമായുള്ള ഒത്തുതീർപ്പിൻ്റെ ഭാഗമായാണ് നേതൃത്വത്തിനെതിരെ സൈബർ ഗ്രൂപ്പിൽ ഉയരുന്ന വിമർശനം. ഇതിനോടാണ് ഫിറോസിൻ്റെ പ്രതികരണം.8 വർഷം കടന്നാൽ രാജയായി ആഘോഷിച്ചയാളെയാണ് വർഗീയ ചാപ്പ കുത്തിയതെന്ന് അൻവറിനെതിരെയുള്ള നിലപാടിൽ ഫിറോസ് പറഞ്ഞു. എതിർത്ത് സംസാരിച്ചപ്പോൾ അൻവറിനെ വർഗീയവാദിയാക്കിയെന്നും ഫിറോസ് കുറ്റപ്പെടുത്തി. കൊച്ചി യുഡിവൈഎഫ് നേതാക്കൾ ഒരുമിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !