ടെഹ്‌റാൻ: ആസന്നമായ ഒരു ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താൻ” തയ്യാറെടുക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്ക് തൊട്ടുപിന്നാലെ ഇറാൻ ചൊവ്വാഴ്ച ഇസ്രായേലിന് നേരെ നൂറുകണക്കിന് മിസൈലുകൾ വിക്ഷേപിച്ചു.
ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണമെന്നും ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാൻ തയാറായിരിക്കണമെന്ന് ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാർക്കു നിർദേശം നൽകി. ഇസ്രയേലിലെ വിമാനത്താവളങ്ങൾ അടച്ചു. ജോർദാനിൽ വ്യോമഗതാഗതം നിർത്തി.
ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള ഇറാൻ മിസൈലുകൾക്കെതിരെ യുഎസ് നാവികസേനയുടെ രണ്ട് ഡിസ്ട്രോയറുകൾ ഒരു ഡസനോളം ഇൻ്റർസെപ്റ്ററുകൾ തൊടുത്തുവിട്ടതായി പെൻ്റഗൺ അറിയിച്ചു.
ഇസ്‌ലാമിക് റിപ്പബ്ലിക്കിൻ്റെ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകിയാൽ ഇസ്രായേലിനെതിരെ "തകർപ്പൻ ആക്രമണം" നടത്തുമെന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്‌സ് ഭീഷണി
കഴിഞ്ഞയാഴ്ച ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെയും ഇറാൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറുഷനെയും കൊലപ്പെടുത്തിയതിനും ജൂലൈയിൽ ടെഹ്‌റാനിൽ നടന്ന ബോംബാക്രമണത്തിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേ കൊല്ലപ്പെട്ടതിനും മറുപടിയായാണ് ആക്രമണമെന്ന് ഇറാൻ പറഞ്ഞു.
Now when #Iran is Firing Rockets on #Israel, Humanitarians will not care what will happen to the women & Children of #Isreal
— Sumit Jaiswal 🇮🇳 (@sumitjaiswal02) October 1, 2024
Don't call caring for the lives of Children and Innocent on the basis of Religion as humanity 🙏 #nuclear #IronDome #MissileAttack #TelAviv #WorldWar3 pic.twitter.com/vMzZcNai1A
ഒരേ സമയം മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ചാണ് ഇസ്രയേലിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക് മുന്നേറുന്നത്. ഗാസയ്ക്കും ലെബനനും പുറമെ ഹൂതികളുടെ താവളമായ യെമനിലും വ്യാപക ബോംബിങാണ് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്നിടത്തുമായി നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍, യെമനില്‍ വൈദ്യുതി നിലയങ്ങള്‍, തുറമുഖം, ഗാസയില്‍ ഹമാസിന്റെ ഒളിത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നത്. യെമനില്‍ ഹുദൈദ, റാസല്‍ ഇസ തുറമുഖങ്ങളോട് ചേര്‍ന്ന എണ്ണ സംഭരണികളാണ് ബോംബിങില്‍ തകര്‍ക്കപ്പെട്ടത്. നാല് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നാല്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ ഗാസയിലെ ദെയ്ര് അല്‍ബലഹില്‍ നടന്ന ആക്രമണത്തില്‍ നാല് പേരുടെ മരണം ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 41,615 ആയി. 96,359 പേര്‍ക്ക് പരിക്കേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.