മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഭാര്യയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
മുടവൂർ തവളക്കവലയിൽ അസം സ്വദേശി ബാബുൽ ഹുസൈൻ കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സെയ്താ ഖത്തൂനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ദേഹോപദ്രവം സഹിക്കാൻ പറ്റാതെയായപ്പോൾ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സെയ്താ ഖത്തൂൻ മൊഴി നൽകിയത്.കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും തെളിവെടുപ്പിൽ കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.
കൊലപാതകശേഷം അസമിലേക്ക് കടന്ന പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കുഴിച്ചിട്ട നിലയിലായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങൾ ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് കണ്ടെടുത്തു. കൊലപാതകം നടത്തിയ രീതിയും പ്രതി പോലീസിന് വിവരിച്ച് നൽകി.
കൊലപാതകം നടത്തിയ ശേഷം രാത്രി എട്ടോടെ കെഎസ്ആർടിസി ബസിൽ മൂവാറ്റുപുഴ ബസ് സ്റ്റാൻഡിൽ എത്തി. പിന്നീട് പ്രതി ട്രെയിനിൽ അസമിലേക്ക് കടക്കുകയായിരുന്നു.അസമിലെത്തിയ സെയ്ത വീട്ടിൽ എത്താതെ ബംഗ്ലാദേശ് അതിർത്തിയിലുള്ള ഇഷ്ടികക്കളത്തിൽ ജോലിചെയ്യുമ്പോഴാണ് പോലീസിൻ്റെ പിടിയിലായത്.
സബ് ഇൻസ്‌പെക്ടർ മാഹി സലിമിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി ബാബുൽ ഹുസൈൻ സ്ഥിരമായി വഴക്കിടുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിൻ്റെ ടെറസിനുമുകളിൽ 6 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തറുത്താണ് ബാബുൽ കൊല്ലപ്പെട്ടതെന്ന് വ്യക്തമായതോടെ അന്വേഷണം ഊർജിതമാക്കി. സെയ്താ ഖാത്തൂൻ ബാബുവിൻ്റെ രണ്ടാം ഭാര്യയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.