തിരുവനന്തപുരം: ഉപ തെരഞ്ഞെടുപ്പിൽ സ്ഥിതി എൽഡിഎഫിന് അനുകൂലമെന്ന് കെ എൻ ബാലഗോപാൽ.
ബിജെപിയും തമ്മിലും തമ്മിലാണ് യഥാർത്ഥ മത്സരമെന്ന് പറഞ്ഞു ഫലിപ്പിക്കാൻ കോൺഗ്രസിൻ്റെ അഖിലേന്ത്യാ നേതാക്കൾ ശ്രമിക്കുന്നു. ബിജെപിയെ എങ്ങനെ സഹായിക്കാം എന്നാണ് അവരുടെ നിലപാടെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.കോൺഗ്രസിനകത്ത് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻ്റും സ്ഥാനാർത്ഥിയെ ചൊല്ലി തർക്കമാണ്. കെ മുരളീധരൻ്റെ പ്രസ്താവന വളരെ വ്യക്തമാണ് അദ്ദേഹം പറഞ്ഞ വാക്കുകൾക്കിടയിലൂടെ അദ്ദേഹത്തിൻ്റെ എതിർപ്പ് പ്രകടമാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
തൃശൂർ പൂരം ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിച്ചത് ബിജെപിയാണ്. സുരേഷ് ഗോപി ആംബുലൻസിലല്ല വന്നതെന്ന അദ്ദേഹത്തിൻ്റെ വാദവും പൊളിഞ്ഞു. പൂരം കലക്കാൻ ആസൂത്രിതമായി ഒരു ശ്രമം നടന്നിട്ടുണ്ട്. രാത്രിയുടെ മറവിൽ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചിട്ടും സർക്കാർ കൃത്യമായി നിലപാടെടുത്തതുകൊണ്ടാണ് പൂരം നടന്നതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ഉയർത്താൻ രാഷ്ട്രീയ വിഷയങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടാണ് പി പി ദിവ്യയുടെ കാര്യം തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞു, കേസെടുത്തു, ജയിലിൽ പോയി. സാധാരണ ഏത് കേസിലും ചെയ്യാവുന്ന ശക്തമായ നടപടിക്രമം ഈ കേസിലും സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും സമയത്ത് ഇങ്ങനെയൊരു നിലപാട് എടുത്തിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.
എത്ര പ്രധാനപ്പെട്ട നേതാവായാലും ഒരു തെറ്റ് ചെയ്താൽ പോലും ശക്തമായ നിലപാട് സിപിഐഎമ്മും എൽഡിഎഫും സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയം പറയാനില്ലാത്തതിനാൽ അവർ കഥകളുണ്ടാക്കുന്നുവെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.