ഇടുക്കി: ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടിൽ എടിഎം മെഷീൻ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ.
മധ്യപ്രദേശ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളാണ്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടത്തിന് സമീപം പാറത്തോട്ടിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്. രാത്രിയിൽ ഒരു മണിയോടുകൂടിയാണ് മധ്യപ്രദേശ് വട്ടോള സ്വദേശി റാം ദുർവെ, തരുൺ ദുർവ എന്നിവർ ചേർന്ന് മോഷണശ്രമം നടത്തിയത്.
എടിഎം ഉടമകളായ ധനകാര്യ സ്ഥാപന അധികൃതർ ഇന്നലെ രാത്രിയിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയതോടെയാണ് പ്രതികളിലേക്ക് എത്തിയത്. ഉച്ചയോടു കൂടി പൊലീസ് പ്രതികളുടെ ലുക്ക് നോട്ടീസ് പുറത്തുവിട്ടു. ഇതോടുകൂടി പ്രതികളെ മനസിലായ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതികളെ നാട്ടുകാർക്ക് മനസിലായതോടെ ഇവർ മേഖലയിൽ നിന്നും കടക്കുവാനുള്ള ശ്രമം ആരംഭിച്ചു.
ഇതിനിടയിൽ ഒന്നാം പ്രതിയായ റാം ദുർവെയാണ് ആദ്യം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച രന്ദുർവ്വയെ പോലീസും നാട്ടുകാരും ചേർന്ന് ഡ്രൈവിന് സമീപംവെച്ച് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. രണ്ടാം പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ സമീപ പ്രദേശത്തെ ഏലത്തോട്ടത്തിൽ നിന്നും പോലീസ് പിടികൂടി. പ്രതികൾ നാലുവർഷമായി പാറത്തോട്ടിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.