മിനസോഡ :യുഎസിൽ മലയാളിയായ റോയ് വർഗീസ് (50) വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ടെവാബെ സെമു ഗെറ്റാച്യൂവെ (28) പൊലീസ് പിടിയിലായി.
ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ സെന്‍റ് പോൾ നഗരത്തിലെ ഐ –35 ഇ ഹൈവേയ്ക്ക് സമീപമുള്ള വെസ്റ്റ് 7-ാം സ്ട്രീറ്റിലുള്ള പോസ്റ്റ് ഓഫിസിൽ ജോലി ചെയ്യുന്നതിനിടെയാണ് റോയ് വർഗീസ് കൊല്ലപ്പെട്ടത്.പ്രതിയെ കൊലപാതകം നടന്ന പോസ്റ്റ് ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് പിടികൂടിയത്.പിടിയിലായ പ്രതി 2021-ൽ മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾക്കെതിരെ മുൻപും വിവിധ കേസുകൾ ഉള്ളതായിട്ടാണ് വിവരം.അമേരിക്കയിൽ വെടിയേറ്റ പ്രവാസിമലയാളി മരണത്തിന് കീഴടങ്ങി
0
ബുധനാഴ്ച, ഒക്ടോബർ 16, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.