മകളുടെ മുഖം ഓർമ്മ വരുന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനൊക്കെ ചെയ്യുന്നത്; മുഖ്യമന്ത്രിക്ക് നേരെ രൂക്ഷ വിമർശനവുമായി അബിൻ വർക്കി

പാലക്കാട്: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂറ്റത്തിൻ്റെ പ്രചരണ രംഗത്ത് നിന്ന് മാറ്റി നിർത്താൻ ശ്രമം നടക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി.

രാഹുലിനെ മാറ്റിനിർത്തുന്നത് ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിൽ രാഹുൽ ഇളവ് തേടിയിരുന്നു. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

പൊലീസ് വാദം ബിജെപിയുമായുള്ള ഡീലിൻ്റെ ഭാഗമാണ് രാഹുൽ മാങ്കൂറ്റത്തിലിന് ജാമ്യവ്യവസ്ഥയിൽ പാലക്കാട്ട് നടക്കുന്നത് രണ്ടാം പൂരം കലക്കലാണ്. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചു. മകളുടെ മുഖം ഓർമ്മ വരുന്നത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് ഇതെല്ലാം ചെയ്യാൻ തോന്നുന്നതെന്നും അബിൻ വർക്കി പറഞ്ഞു.

രാഹുലിനു ജയിലിൽ പോകേണ്ടി വന്നാലും പതിനായിരത്തിലധികം വോട്ടിന് യുഡിഎഫ് ജയിക്കും. അൻവർ സ്ഥാനാർത്ഥിയെ പിൻവലിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല. പി സരിൻ കേരള കട്ടപ്പയാണെന്നും അബിൻ വർക്കി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !