കൊച്ചി: ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിസ്റ്റോ ടോമിയുടെ മലയാള ചിത്രം 'ഉള്ളൊഴുക്ക്' അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയിൽ ഇടം നേടി.
ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം സിനിമകൾ മാത്രമാണ് ലൈബ്രറിയുടെ ശേഖരത്തിലേക്ക് ഇടം പിടിച്ചിട്ടുള്ളത്. ഈ വർഷം ജൂണിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിലൂടെ പാർവ്വതിയും ഉർവ്വശിയും മികച്ച രീതിയിലുള്ള അഭിനയമാണ് കാഴ്ചവെച്ചത്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ സിനിമക്ക് ലഭിച്ചിട്ടുണ്ട് . ഉർവ്വശി മികച്ച നടിയായും അർജുൻ രാധാകൃഷ്ണന് ശബ്ദം നൽകിയ റോഷൻ മാത്യു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റാറ്റും ജയദേവൻ ചക്കാടത്ത് മികച്ച ശബ്ദലേഖകനായി തിരഞ്ഞെടുക്കപ്പെട്ടത്.
സുഷിൻ ശ്യാമായിരുന്നു ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ലോകത്തിലെ വിവിധ ഭാഷകളിലുള്ള മികച്ച സിനിമകളുടെ തിരക്കഥയിൽ തിരക്കഥയിൽ സൂക്ഷിക്കുന്ന ഈ ലൈബ്രറിയിൽ ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കിയ ഉള്ളൊഴുക്കിൻ്റെ പിഡിഎഫ് രൂപത്തിൽ സ്ഥാനം പിടിച്ച വാർത്ത സംവിധായകൻ ക്രിസ്റ്റോ ടോമിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഈ ലൈബ്രറിയിലെ തിരക്കഥകൾ പഠന വിധേയമാക്കാം. ലൊസാഞ്ചലസിൽ അക്കാദമിയുടെ മാർഗരറ്റ് ഹെറിക് ലൈബ്രറിയിലെ റീഡിംഗ് റൂമിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ തിരക്കഥകൾക്കൊപ്പം പഠനത്തിനും റഫറൻസ് സിനുമായി ഉള്ളൊഴുക്കിൻ്റെ തിരക്കഥയും ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.