അഹമ്മദാബാദ്: ന്യൂസിലാൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിന് ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒന്നാം ഏകദിനത്തിൽ ഇന്ത്യ 59 റൺസ് ജയിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ 76 റൺസ് വിജയവുമായി സന്ദർശകർക്ക് തിരിച്ചടി. പരമ്പര വിജയികളെ തീരുമാനിക്കുന്ന അവസാന അങ്കത്തിൽ വിജയം പിടിച്ചെടുത്താണ് ഹർമൻപ്രീത് കൗറും സംഘവും പരമ്പര സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച കിവികളെ 49.5 ഓവറിൽ 232 റൺസിന് ഒള്ളാക്കിയ ഇന്ത്യ 44.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു. സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയുടെയും അർദ്ധ സെഞ്ച്വറിയുമായി നയിച്ച ക്യാപ്റ്റൻ ഹർമൻപ്രീതിൻ്റെയും കിടിലൻ ഇന്നിങ്സിൻ്റെ മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. ബൗളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി ദീപ്തി ശർമയും നിർണ്ണായക പ്രകടനം കാഴ്ചവെച്ചു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് വനിതകൾ ഒരു പന്തു മാത്രം ബാക്കിനിൽക്കെയാണ് 232 ന് ഓൾഔട്ടായത്. കിവീസിന് വേണ്ടി ബ്രൂക്ക് ഹാലിഡേ അർദ്ധസെഞ്ചറി നേടി തിളങ്ങി. 96 പന്തിൽ ഒൻപത് ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പടെ 86 തിരഞ്ഞെടുത്ത ഹാലിഡാണ് ന്യൂസിലാൻഡിൻ്റെ ടോപ് സ്കോറർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.