പാലക്കാട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ച യൂത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.എസ്.യു. നേതാവുമായ കെ ഷാനിബിനെ പുറത്താക്കി പാർട്ടി.
ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് ഡിസിസി നടപടി. പുറത്താക്കിയ വിവരം ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പനാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിനു പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയ പി. സരിനെ പുറത്താക്കുകയും പിന്നീട് അദ്ദേഹം ഇതേ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവുകയും ചെയ്തതിനു പിന്നാലെയാണ് ഷാനിബം ആരോപണവുമായി രംഗത്തെത്തിയത്.
പാലക്കാട്- വടകര- ആറന്മുള കരാറും ബിജെപിയും തമ്മിലുണ്ടെന്നും ഇതിൻ്റെ രക്തസാക്ഷിയാണ് കെ. മുരളീധരൻ എന്ന് ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. സിപിഎം തുടർഭരണം നേടിയിട്ടും തിരുത്താൻ തയ്യാറാവുന്നില്ല ഷാനിബ് പറഞ്ഞിരുന്നു. ബിജെപിക്ക് രണ്ടാം സ്ഥാനത്തുള്ള പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ വടകരയിലെത്തിച്ച് മത്സരിപ്പിച്ചു.
പാലക്കാട് ഒരു ഉപതെരഞ്ഞെടുപ്പ് സൃഷ്ടിക്കാനായിരുന്നു ഇതെന്നും ഷാനിബ് പറഞ്ഞു. ഉമ്മൻ ചാണ്ടി സാർ പോയ ശേഷം നമ്മളെ കേൾക്കാൻ ആരുമില്ല. അവൻ പോയതോടെ ഇല്ലാതായി. അവൻ്റെ പേരിൽ നടത്തുന്ന നാടകങ്ങൾ കണ്ടാണ് ഇതെല്ലാം തുറന്നുപറയുന്നത്. ഒരുപാട് യൂത്ത് നേതാക്കൾക്ക് ഇതുപോലെ കാര്യങ്ങൾ തുറന്നുപറയാനുണ്ട്. രാഷ്ട്രീയ വഞ്ചനയുടെ നിരവധി കഥകളാണ് ഷാഫി പറമ്പിലിൻ്റെയും വി.ഡി. സതീശൻ്റെയും നേതൃത്വത്തിൽ ഈ പാർട്ടിയിൽ നടന്നതായും ഷാനിബ് ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.