പി സരിനെതിരെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അംഗം വീണ എസ്. നായർ

തിരുവനന്തപുരം: വിട്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. പി.സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി. ഡിജിറ്റൽ മീഡിയ സെൽ അംഗം വിന എസ്.നായർ.

കെ.പി.സി.സി. ജനുവരിയിൽ താനും സഹപ്രവർത്തകരും കെപിസിസി ഡിഎംസി കൺവീനർ എന്ന നിലയിലുള്ള ഡോക്ടർ സറിൻ്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയതായി വീണ പറയുന്നു. 25 പേരടങ്ങുന്ന ഡിഎംസി ടീമിൽ പ്രശ്‌നങ്ങളുണ്ടാക്കാനും സ്വന്തം ഫാൻസ്‌ഗ്രൂപ്പുകൾ സൃഷ്ടിക്കാനും സരിൻ ശ്രമിച്ചതായി പറയുന്നു. ഇത് ഭാവിയിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് കാണിച്ചായിരുന്നു വീണയുടെയും സഹപ്രവർത്തകരുടെയും പരാതി.

ഡിഎംസി എന്നാൽ താൻ ആണെന്ന് വരുത്തിതീർക്കാനാണ് സരിൻ ആദ്യം ശ്രമിച്ചത്. ഈ മറ്റ് ഡിഎംസി അംഗങ്ങളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് സരിൻ നിലപാടെടുത്തു. തനിക്ക് ഇഷ്ടമില്ലാത്തവരെ പുകച്ചു പുറത്തു ചാടിക്കുക എന്നതായിരുന്നു അടുത്ത നടപടി. ആഴ്ചയിൽ നടക്കുന്ന ഓൺലൈൻ മീറ്റിംഗിൽ ടാർഗറ്റ് ചെയ്തു അധിക്ഷേപിക്കുക എന്ന അജണ്ടയാണ് നടപ്പിലാക്കിയത് . ഞാനും താരയും ആയിരുന്നു ആദ്യ ടാർഗറ്റെന്നും വീണ പറയുന്നു. കരാറുകൾ അടക്കം എല്ലാ കാര്യങ്ങളും സ്വയം തീരുമാനിക്കാൻ തുടങ്ങി. 

അതുമൂലമുണ്ടാകുന്ന ഏതൊരു പ്രശ്നത്തിലും ഞങ്ങൾ കൂടി ഭാഗം ആകും എന്ന് ബോധ്യപ്പെട്ടതോടെ രേഖമൂലം പരാതി സംഭവിച്ചു. കെ.പി.സി.സി.യ്ക്ക് പരാതി കൊടുത്ത വിവരം സ്വകാര്യ ചാനലിന് ചോർന്നു. ഞങ്ങൾക്കെതിരെ സൈബർ ആക്രമണം തുടങ്ങി. കുറ്റവാളിയായി ചിത്രീകരിക്കുന്ന സാഹചര്യവും സൈബർ പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ ഞങ്ങൾ പ്രവർത്തിച്ചു എന്ന നറേറ്റീവ് ഉണ്ടാക്കി. ഞങ്ങളെ മിണ്ടാതെയാക്കി. 

ഈ കഴിഞ്ഞ 10 മാസം ദൈവത്തോട് ആട്ടിൻ തോലണിഞ്ഞ ചെന്നായിയുടെ ശരിക്കുള്ള രൂപം പുറത്തുകൊണ്ടുവരണമെന്നും നമ്മുടെ നിരപരാധിത്വം തെളിയിക്കണമെന്നും പ്രാർത്ഥിക്കാത്ത ദിവസങ്ങളൊന്നും അറിയില്ല. ജനുവരി 1, 2024 മുതൽ ഈ കുറിപ്പ് എഴുതുന്ന നിമിഷംവരെ പൂർണാർത്ഥത്തിൽ സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും വീണ നായർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !