കണ്ണൂർ: മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി ചന്ദ്രപ്രകാശ് ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച കഥാപുസ്തകത്തിനുള്ള പുരസ്കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിൻ്റെ ”അധിനിവേശ കാലത്തെ പ്രണയം’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. എൻബിഎസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ മൂന്നാം പതിപ്പിനാണ് അവാർഡ് ലഭിച്ചത്.
പ്രശസ്ത കന്നഡ സാഹിത്യകാരനും നിരൂപകനുമായ 'കേശവ് മാലാഗി' ആമുഖമെഴുതിയ പുസ്തകം തർജ്ജിമ ചെയ്തത് പ്രമുഖ വിവർത്തകൻ കെ പ്രഭാകരൻ ആണ്. മഹാകവി പി കുഞ്ഞിരാമൻ നായരുടെ 119-ാം പിറന്നാൾ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 27ന് കണ്ണൂർ കൂടാളിയിൽ നടക്കുന്ന കഥാകാരൻ ടി പത്മനാഭൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.'അധിനിവേശ പ്രണയം" ഇംഗ്ലീഷിലും അറബിയിലും വിവരണം നൽകിയിട്ടുണ്ട്.
മുംബൈ മലയാളിയായ പ്രേമൻ ഇല്ലത്ത് രചിച്ച നഗരത്തിൻ്റെ മാനിഫെസ്റ്റോ എന്ന നോവൽ കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ എം. മുകുന്ദൻ, അക്കാദമി വൈസ് പ്രസിഡൻറും കഥാകൃത്തുമായ അശോകൻ ചരുവിലിൻ നൽകി പ്രകാശനം ചെയ്തത് ഈയിടെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.