ഭുവനേശ്വർ ; ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഇന്നലെ വൈകിട്ട് തീരത്തുനിന്ന് 200 കിലോമീറ്റർ അകലെയായിരുന്ന ചുഴലിക്കാറ്റ് അർധരാത്രി പിന്നിട്ടപ്പോഴേക്കും കര തൊട്ടു. രാവിലെയോടെയാകും ചുഴലിക്കാറ്റ് പൂർണമായും കരതൊടുക.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 6 ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. കഴിഞ്ഞ ആറ് മണിക്കൂറിനിടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ്, ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് കരയിൽ പ്രവേശിച്ചത്.
മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ ഭദ്രക്, കേന്ദ്രപാറ, ബാലസോർ, ജഗത്‌സിങ്പുർ ജില്ലകളിൽ കനത്ത കാറ്റും മഴയുമാണ്. മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതായി റിപ്പോർട്ട് ലഭിക്കുന്നുണ്ടെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.
ഇന്നലെ വൈകിട്ടു മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ഒഡീഷയിലെങ്ങും മഴയും കാറ്റും ശക്തമായി. ബംഗാളിലും കനത്ത മഴയുണ്ട്. മുന്നറിയിപ്പിനെത്തുടർന്നു മന്ത്രിസഭായോഗം ചേർന്നു കരുതൽനടപടികൾ വിലയിരുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.